കെഇഎ സിറ്റി യൂണിറ്റ് രക്‌തദാന ക്യാമ്പ് നടത്തി
Sunday, November 27, 2016 3:20 AM IST
കുവൈത്ത് സിറ്റി: കാസർഗോഡ് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത് സിറ്റി യുണിറ്റ് ബ്ലഡ് ബാങ്ക് ജാബ്രിയയുടെ സഹകരണത്തോടെ നവംബർ 25–നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറു വരെ ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ച് രക്‌തദാന ക്യാമ്പ് നടത്തി. അമ്പതോളം പേർ രക്‌തദാന ക്യാമ്പുമായി സഹകരിച്ചു രക്‌തംദാനം ചെയ്തു.

കെഇഎ കേന്ദ്ര പ്രസിഡന്റ് അനിൽ കള്ളാർ ജനറൽ സെക്രട്ടറി മുഹമ്മദ് കുൻഹി ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി ചീഫ് കോർഡിനേറ്റർ ഹമീദ് മധൂർ വൈസ് പ്രസിഡന്റ് കബീർ തളങ്കര മീഡിയ കൺവീനർ സമീഉല്ല കെ വി , സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി ഹാരിസ് മുട്ടുന്തല രക്‌ത ദാന ക്യാമ്പ് കൺവീനർ റസാഖ് ചെമ്മനാട് എന്നിവർ നേതൃത്വം നൽകി.