സെഹിയോൻ യുകെ ഒരുക്കുന്ന ‘ഡ്രോപ്സ് ഓഫ് മേഴ്സി’ ഡിസംമ്പർ മൂന്നിനു മാഞ്ചസ്റ്ററിൽ
Sunday, November 27, 2016 3:22 AM IST
മാഞ്ചസ്റ്റർ: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവിൽ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകർന്നുനൽകുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യുകെ ടീം നയിക്കുന്ന ‘ഡ്രോപ്സ് ഓഫ് മേഴ്സി’ ബൈബിൾ കൺവെൻഷൻ ഡിസംമ്പർ മൂന്നിനു ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കും.

സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ് കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും. പതിമൂന്ന് വയസ്സുമുതലുള്ള ആർക്കും പങ്കെടുക്കാൻ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. അഡ്രസ്: SS PETER &PAUL, PARK ROAD, PENDLETON, M6 8 JR. കൂടൂതൽ വിവരങ്ങൾക്ക് ; ഫാ.ടോണി. 07800639296, ജിതിൻ സാജു . 07711262496.

റിപ്പോർട്ട്: സാബു ചുണ്ടാക്കാട്ടിൽ