കൈരളി ഇന്റർ സ്കൂൾ യുവജനോത്സവം ജനുവരി 13ന്
Monday, November 28, 2016 2:06 AM IST
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയുടെ ആഭിമുഖ്യത്തിൽ ഫുജൈറ, റാസൽഖൈമ, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ സ്കൂൾവിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ യുവജനോത്സവം സംഘടിപ്പിക്കുന്നു.

2017 ജനുവരി 13ന് (വെള്ളി) ഫുജൈറയിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലാണ് ആഘോഷ പരിപാടികൾ.

ഫുജൈറ ഈസ്റ്റ് കോസ്റ്റ് മേഖലയിലേയും റാസൽഖൈമയിലേയും സ്കൂളുകളെ ഉൾപ്പെടുത്തി നടത്തിയ കൈരളി കലോത്സവം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വിദ്യാർഥികളെകൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്താനാണ് കൈരളി തീരുമാനിച്ചിരിക്കുന്നത്.

21 ഇനങ്ങളിലായി സബ് ജൂണിയർ, ജൂണിയർ, സീനിയർ വിവിധ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരം. സ്കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള ലിസ്റ്റ് കൈരളി കലോസ്തവ കമ്മിറ്റിക്ക് ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്.

വിവരങ്ങൾക്ക്: സി.കെ. ലാൽ 050 52 55490, വി. സുഭാഷ് 052 5311615, [email protected]