അബ്ദുൾറഹ്മാൻ സാഹിബ് അനുസ്മരണം നടത്തി
Monday, November 28, 2016 2:07 AM IST
ജിദ്ദ: ലോകത്തിന് എന്നും മാതൃകയായി നിന്നിട്ടുള്ള ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും മതേതരത്വവും കാലാതീതമായി സംരക്ഷിക്കപ്പെടുന്നതിൽ മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബ് വഹിച്ച പങ്കു നിസ്തുലമാണന്നും ഇന്ത്യൻ യുവത്വത്തിന്റെയും കർമോത്സുകതയുടെയും പ്രതീകമായ സാഹിബിന്റെ ദീർഘവീക്ഷണവും ആരുടെ മുമ്പിലും കാര്യങ്ങൾ വെട്ടിത്തുറന്നു പറയാനുള്ള നിർഭയത്വവും അനീതിക്കും അധർമത്തിനുമെതിരെ പോരാടാനുള്ള ആർജവവും അദ്ദേഹത്തെ ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ ഒന്നാം ശ്രേണിയിലെത്തിച്ചുവെന്നും ‘മോദിയുടെ ഇന്ത്യയിൽ സാഹിബിന്റെ ദർശനം’ എന്ന പേരിൽ മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബ് മെമ്മോറിയൽ സിമ്പോസിയം കമ്മിറ്റിയും ഒഐസിസി അബ്ദുൾറഹ്മാൻ നഗർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്‌തമായി നടത്തിയ സിമ്പോസിയത്തിൽ പങ്കെടുത്തു സംസാരിച്ചവർ വിലയിരുത്തി.

തങ്ങളുടെ മതം അപകടത്തിലാണെന്ന് ഓരോ മതത്തിലെയും നിഷ്കളങ്കരായ വിശ്വാസികളെ പറഞ്ഞു പറ്റിക്കുന്ന ഒരു പറ്റം ‘പ്രസംഗ മാഫിയ’ സംഘങ്ങൾ ശക്‌തി പ്രാപിച്ചു വരുന്നതായും പ്രബോധകരെന്ന കള്ള ലേബലിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഘം നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും വ്യക്‌തിപരമായ സാമ്പത്തിക നേട്ടത്തിനുവേണ്ടി എന്തും ചെയ്യാനും മടിക്കാത്തവരുമാണെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി.

സി.കെ. ശാക്കിർ (ചന്ദ്രിക), എ.പി.കുഞ്ഞാലി ഹാജി, കെ.സി. അബ്ദുൾറഹ്മാൻ, ചെമ്പൻ അബാസ്, ഷെറഫുദ്ദീന് കായംകുളം, സി.എം. അഹമ്മദ്, ഒഐസിസി അബ്ദുൾറഹ്മാൻ നഗർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. അബൂബക്കർ, സെക്രട്ടറി നജ്മൽ ബാബു എന്നിവർ സംസാരിച്ചു. കാവുങ്ങൽ അബ്ദുൾറഹ്മാൻ മോഡറേറ്റർ ആയിരുന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ