കുവൈത്തിൽ ക്നാനായ സംഗമം അരങ്ങേറി
Monday, November 28, 2016 2:08 AM IST
കുവൈത്ത്: ക്നാനായ കത്തോലിക്ക യാക്കോബായ സഭയുടെ നേതൃത്വത്തിൽ നടന്ന ‘ക്നാനായ സംഗമം 2016’ കുവൈത്തിൽ അരങ്ങേറി. നവംബർ 25ന് ഇന്റഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് നടന്ന റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. മുത്തുക്കുടകളും താലപ്പൊലിയും വാദ്യമേളങ്ങളും റാലിക്ക് അകമ്പടി സേവിച്ചു.

വെൽക്കം ഡാൻസോടെ തുടങ്ങിയ സംഗമം ആർച്ച്ബിഷപ് കുര്യാക്കോസ് മോർ സേവേറിയോസ്, ബാലസോർ രൂപത അധ്യക്ഷൻ ബിഷപ് സൈമൺ കായിപ്പുറം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. റിട്ട. ചീഫ് ജസ്റ്റീസ് സിറിക് ജോസഫ് മുഖ്യാതിഥിയായിരുന്നു. കെകെസിഎ പ്രസിഡന്റ് സിബി ചെറിയാൻ മറ്റത്തിൽ, ഫാ. കൊച്ചുമോൻ എന്നിവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനീഷ് കെ. ബേബി കന്നുവെട്ടിയേൽ, ഫാ മാത്യു കുന്നേപ്പുരയിടം, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, തോമസ് കെ. തോമസ്, പ്രോഗ്രാം കൺവീനർമാരായ ജോസ് മൂക്കൻചാതിയേൽ, മാത്യു സി. ഏബ്രഹാം, റോബി തോമസ്, യാക്കോബായ ട്രസ്റ്റി സജി പുന്നൂസ് എന്നിവർ പ്രസംഗിച്ചു.

തുടർന്നു കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. സിജിൻ ഒളശക്കൊപ്പം ജോബി, ജോയൽ, റംസി, സിറിൾ എന്നിവരുടെ ഗാനങ്ങളും ഗിന്നസ് പക്രു ടീമിന്റെ ഹാസ്യപരിപാടിയും കലാപരിപാടികളുടെ ഭാഗമായിരുന്നു.

റെജി അഴകേടം, ബെന്നി ഫിലിപ്പ്, ജോസ് ടോം, എബി മണലേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ