ക്രിസ്മസ് കരോൾഗാനമത്സരം നടത്തി
Monday, November 28, 2016 2:09 AM IST
അബുദാബി: ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ യുഎഇ മേഖലയുടെ ആഭിമുഖ്യത്തിൽ സഭാ കവി സി.പി. ചാണ്ടി മെമ്മോറിയൽ ക്രിസ്മസ് കരോൾഗാന മത്സരം നടത്തി.

സമ്മേളനം സംഗീത സംവിധായകൻ നെൽസൺ പീറ്റർ ഉദ്ഘടാനം ചെയ്തു. സോണൽ പ്രസിഡന്റ് ഫാ. ഷാജൻ വർഗീസ് അധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന മത്സരത്തിൽ റാസ് അൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം ഒന്നാം സ്‌ഥാനവും ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ദേവാലയം രണ്ടാം സ്‌ഥാനവും ഷാർജ സെന്റ് ഗ്രിഗോറിയോസ് ദേവാലയം മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

ഫുജൈറ ഇടവക വികാരി ഫാ. ഏബ്രഹാം തോമസ്, സോണൽ സെക്രട്ടറി ഷിജു ജോയി, ജനറൽ കൺവീനർ ജിജോ കളരിക്കൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഡോ. കെ.സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള