ഖുർആൻ പഠിതാക്കളുടെ സംഗമം ശ്രദ്ദേയമായി
Monday, November 28, 2016 2:10 AM IST
ജിദ്ദ: മാനവിക വിഷയങ്ങളിൽ വിശിഷ്യാ ആധുനിക വെല്ലുവിളികളെ ഖുർആനിന്റെ വൈജ്‌ഞാനിക രീതിശാസ്ത്രം അടിസ്‌ഥാനമാക്കിയ ചിന്തകളിലൂടെയും പഠനങ്ങളിലൂടെയും നേരിടുന്നതിൽ സമുദായത്തിന് ദിശാബോധം നൽകാൻ ഖുർആൻ ലേണിംഗ് സ്കൂളുകൾ സഹായകമാവുന്നുവെന്ന് സംഗമം നിരീക്ഷിച്ചു.

ഡോ. സാക്കിർ നായിക്കിന്റെ ഇസ് ലാമിക്ക് റിസർച്ച് ഫൌണ്ടേഷനെ നിരോധിച്ചതിലും ഭരണഘടന ഉറപ്പുതരുന്ന മതപ്രബോധന സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ കടന്ന് കയറ്റത്തിലും പ്രതിപക്ഷ കക്ഷികളുടെ നിസംഗതയിലും സംഗമം ആശങ്ക രേഖപ്പെടുത്തി.

ശറഫിയ ഇംപാല ഗാർഡനിൽ സംഘടിപ്പിച്ച സംഗമത്തിൽ ഇസ് ലാഹി സെന്റർ ജിദ്ദ ഡയറക്ടർമാരായ ഷെയ്ഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി, ഷെയ്ഖ് ഹമൂദ് അൽ ശിമംമരി എന്നിവരും ‘എന്നെ സ്വാധീനിച്ച ഖുർ ആൻ വചനം’ എന്ന സെഷനിൽ അൽ അബീർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്കൽ, ജെ.എൻ.എച്ച് ഡയറക്ടർ വി.പി. മുഹമ്മദലി ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇഖ്ബാലും ‘ഖുർആനിലേക്കൊരു വേറിട്ട വഴി’ എന്ന വിഷയത്തിൽ ഡോ. ഇസ്മയിൽ മരിതേരിയും ‘ഖുർ ആൻ സമ്പന്നമാക്കിയ ചിരിത്ര പുരുഷന്മാർ’ എന്ന വിഷയത്തിൽ പി.വി.മുഹമ്മദ് കോയയും ‘ഹബ്ബ ഹബ്ബ’ പരിശീലകൻ എൻജിനിയർ ആഷിറും ‘സകുടുബം സ്വർഗത്തിലേക്ക്’ എന്ന വിഷയത്തിൽ അബ്ദുസലാം സ്വലാഹിയും ഖുർആൻ പാരായണ നിയമങ്ങളെകുറിച്ച് മുജീബ് റഹ്മാൻ സ്വലാഹിയും സംസാരിച്ചു. ഷാദ് അഹമ്മദും ഹമദ് സാലിഹും അവതരിപ്പിച്ച തിലാവ സെഷൻ ശ്രദ്ദേയമായി.

ഖുർആനും ഞാനും ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ശമീർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. വിവിധ പഠന കേന്ദ്രങ്ങളിലെ പ്രതിനിധികളായ ശഹാബുദ്ദീൻ കണിയാപുരം, അബൂബക്കർ കണ്ണൂർ, മുബാറക്ക് അരീക്കാട്, അബ്ദുൾ ജബാർ പാലത്തിങ്കൽ, ഇസ്മായിൽ മഗലത്തൊടി, നൂറുദ്ദീൻ കാളികാവ്, ഫബീല നവാസ്, ആമിന സാലിഹ്, ഷീനു, ലിയാഖത്തലിഖാൻ മൗലവി ജമാൽ എന്നിവർ സംസാരിച്ചു.

ഇസ്മയിൽ, സലിം ഐക്കരപ്പടി (പ്രോഗ്രാം), ജൈസൽ ഫറോക്ക് (ശബ്ദ സജ്‌ജീകരണം), ഫുആദ് സമാൻ (വോളന്റിയർ) തുടങ്ങിയവർ നേതൃത്വം നൽകി.

അഷ്റഫ് മോങ്ങം, അബ്ദുൾ ഹമീദ് കരിമ്പുലാക്കൽ, ഉമർ ഐന്തൂർ, ഷറഫുദ്ദീൻ കടലുണ്ടി, സലീം ഐക്കരപ്പടി വിവിധ സെഷനുകളിൽ ഗാനങ്ങളാലപിച്ചു. നസീം സലാഹ് രചിച്ച കവിതക്ക് നിയാസ് തൊടികപ്പുലം ശബ്ദാവിഷ്ക്കാരം നൽകി. സംഗമത്തിനോടനുബന്ധിച്ച് നടന്ന കുട്ടികൾക്കായുള്ള പ്രത്യേക വേദി അബ്ദുൾ ജബാർ വട്ടപ്പൊയിൽ, ഷക്കിൽ ബാബു, എൻജിനിയർ അബ്ദുൾ ലത്തീഫ്, അൻഷദ് മാസ്റ്റർ തുടങ്ങിയവർ നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ