ഇഡിഎ വാർഷികം ആഘോഷിച്ചു
Monday, November 28, 2016 2:12 AM IST
കുവൈത്ത്: എറണാകുളം ഡിസ്ട്രിക്ട് അസോസിഷേയൻ (ഇഡിഎ) കുവൈത്തിന്റെ പത്താമത് വാർഷികം ‘ഡ്രീം നൈറ്റ് – 2016’ നവംബർ 25ന് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.

ചടങ്ങിൽ മുഖ്യാതിഥികളായിരുന്ന കെ.ജി. ഏബ്രഹാം (NBTC), തോമസ് (ഹൈഡൈൻ), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ) എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൾ റഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബുരാജ് പള്ളുരുത്തി, ജനറൽ കോഓർഡിനേറ്റർ ബാബു ചുള്ളി, ട്രഷറർ എം.കെ. ജിനോ, വൈസ് പ്രസിഡന്റ് ജിയോ മത്തായി, അഡ്വൈസറി ബോർഡ് ചെയർമാൻ റോയി യോയാക്കി, വനിതാവേദി ചെയർപേഴ്സൺ ഷീന ജീവൻ, യൂണിറ്റ് കൺവീനർമാരായ ജോയ് മാനാടൻ, ടി.കെ. സതീഷ്, തങ്കച്ചൻ ജോസഫ്, ജോസഫ് കോമ്പാറ, ട്രഷറർ എം.കെ. ജിനോ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. സുത്യർഹ്യ പ്രവർത്തനത്തിനുള്ള അവാർഡ് അബാസിയ വെസ്റ്റ് യൂണിറ്റ് കരസ്‌ഥമാക്കി. സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസഫ് സേവ്യർ (സ്റ്റാൻലി), ജോൺസൻ കെ. ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനിൽ കുമാർ, ബെന്നി തോമസ്, സുനിൽ കുമാർ, ധനഞ്ജയൻ, ഷോജൻ ഫാൻസിസ്, പ്രവീൺ, ഫ്രാൻസിസ്, ബിജു, ഷാജൻ, ജിംസൺ, ഷെല്ലി, ലിറ്റി ബാബു, ഷൈനി തങ്കച്ചൻ, ജിമ്മി, സൈമൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മലയാളം ടെലിവിഷൻ–സിനിമ ആർട്ടിസ്റ്റുമാരായ ബൈജു ജോസ്, നസീർ സംക്രാന്തി, അഞ്ജന അപ്പുക്കുട്ടൻ എന്നിവരുടെ കോമഡി ഷോയും ജോസ്കോ ഇന്ത്യൻ വോയിസ് ഫെയിം ജീവൻ പത്മകുമാറും മേജോ ജോസും കുവൈത്തിലെ കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച ഗാനമേള, ഹാർട്ട് ബീറ്റ്സ് സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ