ഐക്യദാർഡ്യം പ്രഖ്യാപിച്ചു
Monday, November 28, 2016 2:13 AM IST
കുവൈത്ത് സിറ്റി: സമൂഹ നന്മ ലക്ഷ്യമാക്കി പൊതു വിഷയങ്ങളിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യത മുൻനിർത്തി കെകെഎംഎയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന*‘ഏകസ്വരം’ യൂണിറ്റി കോൺഫറൻസിനും അനുബന്ധ പരിപാടികൾക്കും കെഐജി (കേരള ഇസ് ലാമിക് ഗ്രൂപ്പ്) കേന്ദ്ര സമിതി ഐക്യദാർഡ്യവും പിന്തുണയും പ്രഖ്യാപിച്ചു.

സമകാലിക സാഹചര്യത്തിൽ രാജ്യവും രാജ്യ നിവാസികളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും മറികടക്കാൻ യോജിച്ച മുന്നേറ്റമാണ് അഭികാമ്യമായിട്ടുള്ളത്. അസ്‌ഥിത്വം ചോദ്യം ചെയ്യപ്പെടുകയും അരക്ഷിതാവസ്‌ഥയും അവകാശ ലംഘനങ്ങളും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സന്നിഗ്ധ ഘട്ടത്തിൽ അഭിപ്രായ ഭിന്നതകളിൽ വിശാലത പുലർത്തി ഒന്നിച്ചു നിൽക്കാനും പരസ്പര ഐക്യവും സഹകരണവും കൂടുതൽ ശക്‌തിപ്പെടുത്താനും യൂണിറ്റി കോണഫറൻസിലൂടെ സാധിക്കട്ടെയെന്ന് കെഐജി പ്രത്യാശ പ്രകടിപ്പിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ടി. ശരീഫ് പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ