വരാൻ പോകുന്നത് വികസനത്തിന്റെ നല്ല നാളുകൾ: തുഷാർ വെള്ളാപ്പള്ളി
Monday, November 28, 2016 2:14 AM IST
ദുബായ്: ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റേയും പാവപ്പെട്ടവന്റെയും നിലനില്പിനെയും ജീവിതോപാധികളെയും സാരമായി ബാധിക്കുന്ന സമാന്തര സമ്പദ്ഘടന ഇല്ലായ്മ ചെയ്യുന്ന വിപ്ലവകരമായ തീരുമാനമാണ് മോദി സർക്കാരിന്റേതെന്നും നോട്ടു നിരോധനത്തിലൂടെ ഇന്ത്യയിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ വികസനത്തിന്റെ നല്ല നാളുകളാണ് വരാൻ പോകുന്നതെന്നും തൂഷാർ വെള്ളാപ്പള്ളി. എൻഡിഎ കൺവീനർ സ്‌ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ദുബായിൽ എത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് എസ്എൻഡിപി യോഗം ദുബായ് യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം എസ്എൻഡിപി യോഗം യുഎഇ ചെയർമാൻ എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശിവദാസൻ പൂവാർ അധ്യക്ഷത വഹിച്ചു. കൺവീനർ സാജൻ സത്യാ, പി.കെ. മോഹൻ, സൂരജ് മോഹൻ, പ്രസാദ് ശ്രീധരൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷാജി അൽ ബൂസി നന്ദി പറഞ്ഞു. തുടർന്ന് വിജയ് യേശുദാസ്, രഞ്ജിനി ജോസ്, ദർശൻ ശങ്കർ, റോഷ്നി സുരേഷ്, സായി ബാലൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും മറ്റു കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്ക് ജയപ്രകാശ്, ആര്യൻ, നിസാൻ, രാജു, മനോജ്, അജീഷ് മാധവൻ, ശ്രീജിത്ത്, ശ്രാവൺ സുരേഷ്, അനീഷ്, നിതിൻ, അശോക രാജ്, സുജി, അനീഷ് ദേവമംഗലം, സജി, ഹരി, ശീതള ബാബു, ഉഷ ശിവദാസ്, മിനി ഷാജി, സ്വപ്ന ഷാജി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള