വിമാനത്തിൽ ഭീഷണി ഉയർത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ
Monday, November 28, 2016 2:15 AM IST
ബാർട്ടിമോർ: ആകാശത്തുവച്ച് വിമാനം തകർക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇന്ത്യൻ വംശജനായ മേരിലാൻഡിൽ നിന്നുള്ള അർപൻ ഷായെ(32) കലിഫോർണിയ അധികൃതർ അറസ്റ്റ് ചെയ്തു.

കലിഫോർണിയയിലെ ഓക്ലാൻൻ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബാൾട്ടിമോറിലേക്ക് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസിലായിരുന്നു സംഭവം. വിമാനം പുറപ്പെടുന്നതിനിടെയാണ് ഷാ ഭീഷണിയുയർത്തിയത്. ഉടൻതന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെയും ലഗേജും സൂക്ഷ്മമായി പരിശോധിച്ചുവെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

പലതവണ യാത്രക്കാരോടു വിമാനം തകർക്കുമെന്ന് ഷാ പറഞ്ഞതായി കൗണ്ടി ഷെറിഫ് ഓഫീസ് വക്‌താവ് സെർജന്റ് റെ കെല്ലി വെളിപ്പെടുത്തി. ഭീഷണി കുറ്റം ചുമത്തി ഷായെ പോലീസ് അറസ്റ്റ് ചെയ്ത് ഓക്ലാൻഡ് ഗ്ളെൻ ഡയർ ജയിലിലടച്ചു. സംഭവത്തെകുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

അതേസമയം മകനെ കുറിച്ചു നല്ല അഭിപ്രായമാണുള്ളതെന്നും ഒരു പക്ഷേ മദ്യലഹരിയിലായിരിക്കും പറഞ്ഞതെന്നും ഷായുടെ പിതാവ് പറഞ്ഞു. സാധാരണ സമയത്തിനും ഒരു മണിക്കൂർ വൈകി പുറപ്പെട്ട വിമാനത്തിൽ നിന്നു ലഭിച്ച ബിയറായിരിക്കും മകനെ ഇതിനു പ്രേരിപ്പിച്ചതെന്നും പിതാവ് കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ