തണുപ്പിലും ചൂടേറി കുവൈത്ത് രാഷ്ര്‌ടീയം
Monday, November 28, 2016 4:19 AM IST
കുവൈത്ത്: കുവൈത്ത് തെരഞ്ഞടുപ്പിൽ ഇസ് ലാമിസ്റ്റ് കക്ഷികൾക്ക് മുൻതൂക്കം. ബഹിഷ്കരണം അവസാനിപ്പിച്ച് പ്രതിപക്ഷ, ഇസ് ലാമിസ്റ്റ് കക്ഷികൾ സജീവമായതാണ് തെരഞ്ഞടുപ്പിനെ വേറിട്ടതാക്കിയത്. അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിൽനിന്ന് 10 പേരാണ് വിജയികളാവുക. പ്രതിപക്ഷ നിരയിലെ നാഷണലിസ്റ്റ്, ലിബറൽ കക്ഷികൾക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. മൽസരിച്ച 14 സ്ത്രീകളിൽ 13 പേരും തോറ്റപ്പോൾ പ്രമുഖ സാമൂഹിക പ്രവർത്തകയായ സഫ അൽ ഹാഷിം വിജയിച്ചു.

വിജയിച്ച മറ്റു സ്‌ഥാനാർഥികൾ

ഒന്നാം മണ്ഡലം : അദ്നാൻ സയിദ് അബ്ദുസമദ്, ഈസാ അഹമ്മദ് അൽ കന്ദരി, മുഹമ്മദ് മിർവി അൽ ഹദിയ, ആദിൽ ജാസിം അൽ ദംഖി, അബ്ദുള്ള യുസുഫ് അൽ റൂമി, സാലേ അഹമ്മദ് അശൂർ, മുബാറക് സാലം അൽ ഹാരീസ്, ഉസാമ ഇസ അൽ സഹീൻ, ഖാലിദ് ഹുസൈൻ അൽ ശത്തി, സലാഹ് അബ്ദുൾ രിദാ ഖുർഷിദ്

രണ്ടാം മണ്ഡലം: മർസൂഖ് അൽ ഖാനിം, റിയാദ് അഹമ്മദ് അൽ റിയാദ് അഹമ്മദ് അൽ അദ്സാനി, ഖലീൽ ഇബ്രാഹിം അൽ സാലെ, ജമാൻ താഹിർ അൽ ഹർബീഷ്, ഹമദ് സൈഫ് അൽ ഹർഷാനി, മുഹമ്മദ് ബറാക് അൽ മുതൈർ, ഖലഫ് ദുമൈതീർ അൽ അനേസി, റകാൻ യൂസഫ് അൽ നിസ്ഫ്, ഔദാ ഔദാ അൽ റുവൈയി, ഉമർ അബ്ദുൾ മുഹ്സിൻ അൽ തബ്തബായി.

മൂന്നാം മണ്ഡലം: അബ്ദുൾ വഹാബ് മുഹമ്മദ് അൽ ബാബ്തൈൻ, സാദുൻ ഹമ്മദ് അൽ ഉതൈബി, യൂസഫ് സാലെ അൽ ഫദല, അബ്ദുൾ കരീം അബ്ദുള്ള അൽ കന്ദരി, സഫാ അബ്ദുറഹ്മാൻ അൽ ഹാഷിം, മുഹമ്മദ് ഹുസൈൻ അൽ ദലാൽ, വലീദ് മുസായിദ് അൽ തബ്തബായി, ഖലീൽ അബ്ദുള്ള അബുൽ, മുഹമ്മദ് നാസർ അൽ ജാബ്രി, അഹമ്മദ് നബീൽ അൽ ഫാദിൽ.

നാലാം മണ്ഡലം: തമർ സയദ് അൽ തിഫീരി, മുബാറക് ഹൈഫ് അൽ ഹജ്റഫ്, മുഹമ്മദ് ഹയഫ് അൽ മുതൈരി, സയദ് അലി റഷീദി, അബ്ദുള്ള ഫഹദ് അൽ അനേസി, ഷുഐബ് ശബാബ് അൽ മുവൈസി, അലി സാലിം അൽ ദഖബ്സി, അസ്കർ ഔവായദ് അൽ അനേസി, സൗദ് മുഹമ്മദ് അൽ ഷുവൈർ, മർസൂഖ് ഖലീഫ അൽ ഖലീഫ.

അഞ്ചാം മണ്ഡലം: ഹമൂദ് അബ്ദുള്ള അൽ ഖുദൈർ, ഹംദാൻ സാലെം അൽ അസ്മി, അൽ ഹുമൈദ് ബദർ അൽ സുബൈയി, തലാൽ സയദ് അൽ ജലാൽ, ഫൈസൽ മുഹമ്മദ് അൽ കന്ദരി, ഖാലിദ് മുഹമ്മദ് അൽ ഉതൈബി, മാജിദ് മുസാഅദ് അൽ മുതൈരി, നായിഫ് അബ്ദുൾ അസീസ് അൽ അജ്മി, നാസർ സയദ് അൽ ദൂസരി, മുഹമ്മദ് ഹാദി അൽ ഹുവൈല.

റിപ്പോർട്ട്: സലിം കോട്ടയിൽ