സാമൂഹ്യപ്രവർത്തകൻ റിയാദിൽ മരിച്ചു
Tuesday, November 29, 2016 3:28 AM IST
റിയാദ് : തനിമ സാംസ്കാരിക വേദി അംഗവും സാമൂഹ്യ പ്രവർത്തകനുമായ സക്കീർ ഹുസൈൻ (47 ) റിയാദിൽ മരിച്ചു. പാലക്കാട് എടത്തറ അഞ്ചാംമൈലിൽ അടിയോട്ട് പറമ്പിൽ പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ജോലി കഴിഞ്ഞെത്തിയ ശേഷം മുറിയിൽ വിശ്രമിക്കുന്നതിനിടെ ശ്വാസതടസം നേരിടുകയും തുടർന്നുകുഴഞ്ഞു വീഴുകയുമായിരുന്നു. പത്തു വർഷത്തോളമായി റിയാദിലുള്ള സക്കീർ ഹുസൈൻ ഒമ്പതു മാസം മുമ്പാണു അവസാനമായി നാട്ടിൽ പോയത്. സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഈ വർഷം തനിമ വളണ്ടിയർ വിംഗിൽ ഹജ്‌ജ് സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ റഷീദ, മക്കൾ നാജിയ (19), സൽമാൻ (17), ഫഹീം (6) ഹകീം. അഷ്റഫ്, ഹമീദ് എന്നിവർ സഹോദരങ്ങളും ഫസീല സഹോദരിയുമാണ്. ഖബറടക്കം റിയാദിൽ നടക്കുമെന്ന് തനിമ നേതൃത്വം അറിയിച്ചു. നടപടികൾ പൂർത്തിയാക്കുന്നതിനു തനിമ പ്രവർത്തകൻ അയ്യൂബ് ഇസ്മായിൽ വെള്ളാങ്കല്ലൂർ നേതൃത്വം നൽകി. വിവരങ്ങൾക്ക് 0507991069 എന്ന നമ്പറിൽ ബന്ധപ്പെടാം.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ