പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു
Tuesday, November 29, 2016 3:28 AM IST
റിയാദ്: പാലക്കാട് ജില്ലയിലെ യാക്കര അങ്കാരപ്പറമ്പ് സ്വദേശി സഞജീവനം വീട്ടിൽ എ.എസ് കുട്ടികൃഷ്ണേൻറയും ദേവുവിേൻറയും മകൻ സഞ്ജയ് ബാബു (44) ഞായറാഴ്ച ഹാരയിലെ ഉബൈദ് ആശുപത്രിയിൽ മരിച്ചു. കടുത്ത ശ്വാസംമുട്ടലിനെത്തുടർന്നു സഹപ്രവർത്തകർ താമസസ്ഥലത്തുനിന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

16 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സഞ്ജയ് ബാബു 2003 മുതൽ ഒലയ്യയിലെ നവാര അൽറിയാദ് എന്ന ടെലികോം കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. രേഖയാണ് ഭാര്യ. രണ്ട് വയസുള്ള ആൺകുട്ടിയുണ്ട്. ഉബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി മാനേജ്മെന്റ് അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ