എൻറിച്ച് ലേണിംഗിന്റെ റോബോട്ടിക്സ് ടീം ന്യൂജേഴ്സി സ്റ്റേറ്റ് എഫ്എൽഎൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി
Tuesday, November 29, 2016 5:54 AM IST
ന്യൂജേഴ്സി: എൻറിച്ച് ലേണിംഗിന്റെ റോബോട്ടിക്സ് ടീം ന്യൂജേഴ്സി സ്റ്റേറ്റ് എഫ്എൽഎൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. റോബോട്ട് ഡിസൈൻ അവാർഡും എൻറിച്ച് റോബോട്ടിക്സ് ഗ്രൂപ്പ് സ്വന്തമാക്കി. 43 ടീമുകളിൽ നിന്നും യോഗ്യതാ റൗണ്ടിലെത്തിയ 9 ടീമുകൾ ഡിസംബർ 10 ന് നടക്കുന്ന ന്യൂജേഴ്സി സ്റ്റേറ്റ് എഫ്എൽഎൽ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.

മികച്ച മെക്കാനിക്കൽ രൂപകൽപന, പുതുമനിറഞ്ഞ കണ്ടുപിടിത്തം, പ്രോഗ്രാമിംഗ് മികവ്, കൂട്ടായ രീതിയിലുള്ള പ്രവർത്തനം എന്നിവ കണക്കിലെടുത്താണ് ഇബോർഗ്സ് അവാർഡ് നേടിയത്. വിജ്‌ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് പ്രവർത്തിക്കുന്ന ഇബോർഗ്സ,് ഈസ്റ്റ് ഹാനോവർ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

അക്കാഡമിക് പഠനത്തിനൊപ്പം യോഗ, ഡിബേറ്റിംഗ്, മാത് ഒളിമ്പ്യാഡ്, റോബോട്ടിക്സ് ആൻഡ് ആർട്സ് എന്നിവയിലും പരിശീലനം ലഭ്യമാക്കി കുട്ടികൾക്ക് പഠനം കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന രീതിയാണ് എൻറിച്ച് ലേണിംഗിനെ വേറിട്ടതാക്കുന്നത്.

മൽസരത്തിൽ പങ്കെടുക്കുന്നതിലൂടെ STEAM (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, ആർട്സ് ആൻഡ് മാത്) വിഷയങ്ങളോട് ജീവിതകാലം മുഴുവൻ താൽപര്യമുണ്ടാകുന്നതിനും ടീമായി പ്രവർത്തിച്ച് വെല്ലുവിളികളെ നേരിടേണ്ടതെങ്ങനെയെന്നും കുട്ടികൾ പരിശീലിക്കുമെന്ന് എൻറിച്ച് ലേണിംഗ് സ്ഥാപക റീന ജോഗൽകർ പറഞ്ഞു.

അഞ്ച് മുതൽ എട്ട് വരെ ഗ്രേഡുകളിലെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള ഇബോർഗ്സ് റോബോട്ടിക്സ് ടീമിൽ എസക്സ് മോറിസ് കൗണ്ടി ടൗൺഷിപ്പുകളിൽ നിന്നുള്ള അനീഷ് ചിദെല്ല, ആർനവ് ഖന്ന, എമിലി ലിയു, നീൽ മാത്യു, നിതേഷ് കസർല, സോഫിയ ജേക്കബ്, ടെസിയ തോമസ്, എന്നിവരുൾപ്പെടുന്നു. കെവിൻ മാത്യു, ടിഫനി തോമസ്, വിവേക് കസർല എന്നിവരെല്ലാം ഹൈസ്കൂൾ മെന്റർ(പരിശീലകർ)മാരായി പ്രവർത്തിച്ചിട്ടുണ്ട്.

കുട്ടികളുടെ പഠിക്കാനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് എൻറിച്ച് പ്രധാനമായും ഉദ്ദേശിക്കുന്നത്. ബൗദ്ധികപരമായും വിവിധതരം കളികൾ അടിസ്‌ഥാനമാക്കിയും പ്രോജക്ടുകളെ അടിസ്‌ഥാനമാക്കിയുള്ള പഠനരീതികളിലൂടെയും മറ്റും കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം ആജീവനാന്തം നിലനിർത്തുന്നതിന് എൻറിച്ച് പഠനരീതി സഹായിക്കുന്നു. ഓരോ കുട്ടിയുടെയും വ്യക്‌തിത്വവളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആത്മാർഥതയും അർപ്പണബോധവുമുള്ള അധ്യാപകരിലൂടെ കുട്ടികളിൽ പഠനത്തോട് ഇഷ്ടവും താൽപര്യവും വളരുന്നുവെന്ന് എൻറിച്ചിന്റെ പ്രവർത്തകർ പറയുന്നു.

കുട്ടികളിൽ നിന്ന് അസ്വസ്‌ഥതകൾ അകറ്റി അവരുടെ മനസ് ശാന്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന യോഗാ– മെഡിറ്റേഷൻ ക്ലാസുകൾ സവിശേഷശ്രദ്ധയർഹിക്കുന്നു.

പന്തളം സ്വദേശികളായ ഷിബു തോമസിനും ഭാര്യ സിന്ധു തോമസിനുമൊപ്പം മഹാരാഷ്ട്രക്കാരി റീന ജോഗൽകറും ചേർന്നാണ് എൻറിച്ച് ലേണിംഗ് നടത്തുന്നത്. സിൽവൻ, ഹണ്ടിംഗ്ടൺ സ്കൂളുകളിൽ പഠിപ്പിക്കുന്ന പാഠ്യരീതി തന്നെയാണ് എൻറിച്ചിൽ പഠിപ്പിക്കുന്നത്.

www.enrichlearningnj.com, email: [email protected], Phone: (973 ) 707 -6621

റിപ്പോർട്ട്: ജോർജ് തുമ്പയിൽ