ട്രംപിന്റെ ജയം എർദോഗാന് ഗുണകരമായേക്കും
Tuesday, November 29, 2016 5:59 AM IST
അങ്കാറ: തുർക്കി പ്രസിഡന്റ് റജീബ് ത്വയ്യിബ് എർദോഗാനെ സംബന്ധിച്ച് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിലത്തെുന്നത് ഏറെ ഗുണകരമാവുമെന്ന് വിലയിരുത്തൽ. ട്രംപ് പ്രസിഡന്റാവുന്നതോടെ തുർക്കിയിലെ സൈനിക അട്ടിമറി ശ്രമത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടാൻ സാധ്യതയേറും.

ട്രംപിന് പിന്തുണയറിയിച്ച എർദോഗാൻ, യുഎസ് തെരഞ്ഞെടുപ്പ് നിഷേധാത്മക രീതിയിൽ കാണുന്ന യൂറോപ്യൻ രാജ്യങ്ങളുടെ സമീപനത്തെ വിമർശിക്കുകയും ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളെ എതിർക്കുന്നവർ ആദ്യം ജനാധിപത്യത്തെ ബഹുമാനിക്കാൻ പഠിക്കണമെന്നും എർദോഗൻ ഉപദേശിച്ചു.

ട്രംപിന്റെ മുസ് ലിം വിരുദ്ധ പരാമർശങ്ങൾ തിരുത്താൻ കഴിയുന്ന അബദ്ധമെന്നാണ് എർദോഗാൻ വിലയിരുത്തിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ