ജോർജ് ജോൺ നിര്യാതനായി
Tuesday, November 29, 2016 6:03 AM IST
മാഞ്ചസ്റ്റർ: റോച്ചടയിൽ മലയാളി അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്ന ബോബി ജോർജിന്റെ പിതാവ് അറയ്ക്കൽ ജോർജ് ജോൺ (69) നാട്ടിൽ നിര്യാതനായി. സംസ്കാരം നവംബർ 30ന് (ബുധൻ) 11 ന് കുട്ടംപുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ഫിലോമിന ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്) അർത്തുങ്കൽ പുളിക്കൽ കുടുംബാംഗം. മറ്റുമക്കൾ: ബ്ളോസി, ബോണി. മരുമക്കൾ: ആൻസി, ആശ.

പരേതന്റെ നിര്യാണത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്