ഷിക്കാഗോ കെസിഎസിന് പുതിയ നേതൃത്വം
Tuesday, November 29, 2016 6:03 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2017– 2018 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബിനു പൂത്തുറയിൽ (പ്രസിഡന്റ്), സാജു കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ജോണിക്കുട്ടി പിള്ളവീട്ടിൽ (ജനറൽ സെക്രട്ടറി), ഡിബിൻ വിലങ്ങുകല്ലേൽ (ജോ.സെക്രട്ടറി), ഷിബു മുളയാനിക്കുന്നേൽ (ട്രഷറർ) എന്നിവരെയും കെസിസിഎൻഎ നാഷണൽ കൗൺസിലിലേക്ക് മേയമ്മ വെട്ടിക്കാട്ട്, ബിനു കൈതക്കതൊട്ടിയിൽ, ജോയി നെല്ലാമറ്റം, തോമസ് മാന്തുരിത്തിയിൽ, ജയ്മോൻ നന്തികാട്ട്, അബിൻ കുളത്തിക്കരോട്ട്, തോമസ് അപ്പോഴിപ്പറമ്പിൽ എന്നിവരെയും കെസിഎസ് ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങളായി സിറിൾ കട്ടപ്പുറം, ജിനോ കക്കാട്ടിൽ, കുഞ്ഞുമോൻ തത്തംകുളം, മാത്യു ഇടക്കുതറയിൽ, മോനിച്ചൻ പുല്ലാഴിയിൽ, സജി മാലിത്തുരുത്തേൽ, റ്റിബു മയിലാടുംപാറയിൽ, റ്റോമി എടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ ഡിസംബർ 10ന് രാവിലെ കെസിഎസ് കമ്യൂണിറ്റി സെന്ററിൽ നടക്കുന്ന പൊതുയോഗത്തിൽ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റെടുക്കും.