ലിവർപൂളിൽ മാർ സ്രാമ്പിക്കലിന് സ്വീകരണവും ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന നവീകരണ ധ്യാനവും
Tuesday, November 29, 2016 6:05 AM IST
ലിവർപൂൾ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും പ്രശസ്ത ക്രിസ്തീയ സംഗീതജ്‌ഞനും വചന പ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ നയിക്കുന്ന നവീകരണ ധ്യാനവും ഡിസംബർ രണ്ട്, മൂന്ന്, നാല് (വെള്ളി, ശനി, ഞായർ) തീയതികളിൽ ഫസാർക്കലി സെന്റ് ഫിലോമിനാസ് പള്ളിയിൽ നടക്കും.

വെള്ളി വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടു വരെയും ശനി രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയും ഞായർ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ഏഴു വരെയുമാണ് ധ്യാനം. എല്ലാ ദിവസവും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

നാലിന് (ഞായർ) വൈകുന്നേരമാണ് മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം നൽകുന്നത്. പിറവിതിരുനാളിനു ഒരുക്കമായി നടക്കുന്ന നവീകരണ ധ്യാനത്തിൽ പങ്കെടുത്തു പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയെ ഹൃദയങ്ങളിൽ സ്വീകരിക്കുവാനും അതു വഴി ക്രിസ്മസിന് ഒരുങ്ങുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

വിലാസം: ST. PHILOMINA CHURCH SPARROW HALL ROAD, FAZARKERLEY, LIVERPOOL.POST CODE L 9 6BU.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ