ഹൈ ഹോഴ്സ് പവർ ജെൻസെറ്റുമായി കിർലോസ്കർ
Tuesday, November 29, 2016 8:42 AM IST
ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഓയിൽ എൻജിൻ നിർമാണ കമ്പനിയായ കിർലോസ്കർ ഓയിൽ എൻജിൻ ലിമിറ്റഡ് പുതിയ ഉത്പന്നമായ ഹൈ ഹോഴ്സ് പവർ ജെൻസെറ്റ്സ് വിപണിയിലിറക്കി. 750, 910, 1010 കെവിഎ റേഞ്ചിലുള്ള പവർ ജെൻസെറ്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. കൂടാതെ രണ്ടു കെവിഎ മുതൽ 1010 കെവിഎ ഡിജി വരെയുള്ള പവർ എൻജിൻ സെറ്റുകൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു കമ്പനിയാണ് കിർലോസ്കർ ഓയിൽ എൻജിൻ ലിമിറ്റഡ്.

1888ൽ രൂപീകൃതമായ കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റഡിന്റെ ഒരു ശാഖയായി 1998 ൽ ആരംഭിച്ച കിർലോസ്കർ ഓയിൽ എൻജിൻ ലിമിറ്റഡ് ഉയർന്ന നിലവാരത്തിലുള്ള പമ്പ് സെറ്റുകൾ ഉപഭോക്‌താക്കൾക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക വഴി വിപണന രംഗത്ത് വിശ്വാസ്യത നേടിയെടുത്തിട്ടുണ്ട്. പ്രകൃതിക്ക് കോട്ടം വരാത്ത തരം ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുവാൻ ശ്രദ്ധ ചെലുത്താറുണ്ടെന്നും ഇന്ത്യയിൽ ഉപഭോക്‌താക്കളുടെ സേവനത്തിനായി 425 സർവീസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കിർലോസ്കർ ഓയിൽ എൻജിൻ ലിമിറ്റഡ് ജോയിന്റ്മാനേജിംഗ് ഡയറക്ടർ ആർ.ആർ. ദേശ്പാണ്ഡേ അറിയിച്ചു.