റൗദയിൽ പ്രവാസി നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു
Tuesday, November 29, 2016 8:44 AM IST
റിയാദ്: പ്രവാസി സാംസ്കാരിക വേദി റൗദ മേഖലയിൽ നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു. റൗദയിൽ അമീർ ബന്ദർ സ്ട്രീറ്റിൽ ഷർഖ്പോളിക്ലിനിക്കിൽ നടന്ന ചടങ്ങിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് ജനറൽ സെക്രട്ടറി റഹ്മത് തിരുത്തിയാട് ഡോ. ജലീലിന് പ്രവാസി തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പ്രവാസി സാംസ്കാരിക വേദി റൗദ മേഖല പ്രസിഡന്റ് മിയാൻ തുഫൈൽ, സെക്രട്ടറി സിദ്ദീഖ് ആലുവ , വൈസ് പ്രസിഡന്റ് ബഷീർ പാണക്കാട്, ഷർഖ് പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ അൻവർ കരുളായി തുടങ്ങിയവർ പങ്കെടുത്തു.

എല്ലാ ദിവസവും വെകുന്നേരം മുതൽ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ ഷർഖ് പോളിക്ലിനിക്കിൽ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.