‘ഏകാധിപത്യ പ്രവണതകളെ ചെറുക്കുക’
Tuesday, November 29, 2016 8:45 AM IST
ജിദ്ദ: ലോകത്തിൽ ഉയർന്നു വരുന്ന ഏകാധിപത്യ പ്രവണതകൾ ഇന്ത്യയെ ആകമാനം വരിഞ്ഞു മുറുക്കാൻ ശ്രമിക്കുന്ന ഫാസിസത്തിന്റെ നീരാളി കൈകളിൽ നിന്ന് പ്രതിരോധം തീർക്കുവാൻ എല്ലാവരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ജല ജിസാൻ രക്ഷാധികാരിയും മുൻ കാലിക്കട്ട് യുണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. മുബാറക് സാനി. നവോദയ ജിദ്ദ ഷറഫിയ ഏരിയ സമ്മേളനം കൂത്തുപറമ്പ് രക്‌തസാക്ഷി നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി പെൻഷൻ 5000 രൂപ ആക്കാനും കോഴിക്കോട് എയർപോർട്ട് പഴയപോലെ പ്രവർത്തിപ്പിക്കാനും നോട്ട് പ്രതിസന്ധിക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. റഫീഖ് പത്തനാപുരം, സലിം ഒറ്റപ്പാലം, ശശി പാങ്ങോട്ടിൽ, മുംതാസ് അബാസ് എന്നിവർ ചേർന്ന പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. നവോദയ ജിദ്ദ ജനറൽ സെക്രട്ടറി നവാസ് വെമ്പായം രാഷ്ട്രീയ റിപ്പോർട്ടും ഏരിയ സെക്രട്ടറി അർഷാദ് ഫറൂഖ് സംഘാടന റിപ്പോർട്ടും ട്രഷറർ ജഗനാഥൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് നവോദയ ജിദ്ദ രക്ഷാധികാരി വി.കെ. റൗഫ് മറുപടി പറഞ്ഞു. പുതിയ ഭാരവാഹികളായി സലിം ഒറ്റപ്പാലം (പ്രസിഡന്റ്), റഫീക്ക് പത്തനാപുരം (സെക്രട്ടറി), ജഗന്നാഥൻ (ട്രഷറർ), മൊയ്തീൻ കാളികാവ് (ജീവകാരുണ്യം) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

നവോദയ ജിദ്ദ രക്ഷാധികാര സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട്, നവോദയ ജിദ്ദ സിസി അംഗങ്ങളായ ശ്രീകുമാർ മാവേലിക്കര, മജീദ് കോഴിക്കോട്, ഇസ്മായിൽ തൊടുപുഴ, കുടുംബവേദി കൺവീനർ ജുമൈല അബു എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ