കല കുവൈത്ത് യൂണിറ്റ് വാർഷിക സമ്മേളനങ്ങൾ തുടരുന്നു
Tuesday, November 29, 2016 8:46 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ 38–ാമത് വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്നു. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം പിൻവലിക്കുക, നോട്ട് നിരോധനം മൂലം ജനങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമ്മേളനങ്ങൾ പ്രമേയങ്ങൾ പാസാക്കി.

മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന മംഗഫ് നോർത്ത് യൂണിറ്റ് സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ച് പാസാക്കി. ചർച്ചകൾക്ക് കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ മറുപടി നൽകി. മംഗഫ് നോർത്ത് യൂണിറ്റിന്റെ ഭാരവാഹികളായി സലീൽ ഉസ്മാൻ (കൺവീനർ) സജു വടക്കൻ, ശിവപ്രകാശ് (ജോ. കൺവീനർമാർ) എന്നിവരടങ്ങുന്ന 14 അംഗ യൂണിറ്റ് എക്സിക്യൂട്ടീവിനേയും, 17 അംഗ മേഖല സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം, മേഖല കമ്മിറ്റി അംഗങ്ങളായ ഷാജു ഹനീഫ്, കല കുവൈറ്റ് ജോ. സെക്രട്ടറി സുഗതകുമാർ, സാമൂഹിക വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, കൺവീനർ ജയകുമാർ, സലീൽ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

മംഗഫ് കല ഓഡിറ്റോറിയത്തിൽ (ഒഎൻവി കുറുപ്പ് നഗർ) നടന്ന മംഗഫ് എ യൂണിറ്റ് സമ്മേളനം കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സി.എസ്. സുഗതകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ രജീഷ് റിപ്പോർട്ടുകൾ ചർച്ചകൾക്ക് ശേഷം സമ്മേളനം അംഗീകരിച്ചു. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി നിലവിലെ യൂണിറ്റിനെ വിഭജിച്ച് മംഗഫ് സൗത്ത് എന്ന പുതിയ യൂണിറ്റ് രൂപീകരിച്ചു. വരുന്ന വർഷത്തെ മംഗഫ് എ യൂണിറ്റിന്റെ ഭാരവാഹികളായി ഗോപീദാസ് കൺവീനറായും പി.കെ. സുഭാഷ്, പ്രേംജിത്ത് ലാൻ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള 13 അംഗ എക്സിക്യുട്ടീവിനേയും മംഗഫ് സൗത്ത് യൂണിറ്റിന്റെ ഭാരവാഹികളായി എൻ.പി. ഷാജി കൺവീനറായും മനോജൻ, കെ.എസ്. സുനിൽ കുമാർ എന്നിവർ ജോയിന്റ് കൺവീനറുമായുള്ള 11 അംഗ എക്സിക്യുട്ടീവിനേയും സമ്മേളനം തിരഞ്ഞെടുത്തു. മേഖല സമ്മേളന പ്രതിനിധികളായി മംഗഫ് എ യൂണിറ്റിൽ നിന്ന് 12 പേരേയും മംഗഫ് സൗത്ത് യൂണിറ്റിൽ നിന്ന് 12 പേരേയും സമ്മേളനം തിരഞ്ഞെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ, സമൂഹ്യ വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.വി. ജയൻ, അരുൺ കുമാർ, മംഗഫ്എ യൂണിറ്റിന്റെ പുതിയ കൺവീനർ ഗോപീദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

അബാസിയ ഡി യൂണിറ്റ് സമ്മേളനം അബാസിയ കല സെന്ററിൽ (രോഹിത് വെമുല നഗർ) ആക്ടിംഗ് പ്രസിഡന്റ് ടി.കെ. സൈജു ഉദ്ഘാടനം ചെയ്തു. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ ബിജു ജോസ് യൂണിറ്റ് റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് അബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൻ മറുപടി പറഞ്ഞു. വരുന്ന വർഷത്തെ യൂണിറ്റിന്റെ ഭാരവാഹികളായി സുബിൻ കൺവീനറായും അജിത്, രാജീവൻ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയേയും മേഖല സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം പിൻവലിക്കുക പ്രവാസി പുനരധിവാസം നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.

സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം ജോർജ്, കേന്ദ്രകമ്മിറ്റി അംഗം അജിത് കുമാർ, മുതിർന്ന അംഗം ജെ. ആൽബർട്ട്, കൺവീനർ സുബിൻ, ഹാഷിം എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ