എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് വാർഷിക പൊതുയോഗം
Wednesday, November 30, 2016 8:54 AM IST
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ ആറാമത് വാർഷിക പൊതുയോഗം മലസ് ഭാരത് റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. റിയാസ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റഫീക്ക് പാനായിക്കുളം അധ്യക്ഷത വഹിച്ചു.

നോർക്ക എന്തിന് എന്ന വിഷയത്തിൽ ശിഹാബ് കൊട്ടുകാട് സംസാരിച്ചു. അനീഷ് ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ അംഗങ്ങൾക്കായുള്ള നോർക്ക രജിസ്ട്രേഷനും 2017–18 വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രദീപ് മേനോൻ (പ്രസിഡന്റ്), അനീഷ് ജേക്കബ് (സെക്രട്ടറി), മാഹിൻ ഇടപ്പള്ളി (ട്രഷറർ), ജയൻ പിറവം, ജോയ്സ് പോൾ, ജെസി വർഗീസ്, അജീഷ് ചെറുവട്ടൂർ, (വിവിധ കമ്മിറ്റി കൺവീനർമാർ), ഗോപകുമാർ, ബേബി തോമസ്, റോയ് ജോർജ്, മുഹമ്മദ് അലി ആലുവ, അബ്ദുള്ള മഞ്ഞാലി (വൈസ് പ്രസിഡന്റുമാർ), ജോർജ് പറവൂർ, റഹീം കോപ്പറമ്പിൽ, സെബു ഗീവർഗീസ്, പൗലോസ് നെടുമ്പാശേരി, സണ്ണി അങ്കമാലി, അമീർ കാക്കനാട്, എ.എം. വർഗീസ്, റഫീഖ് ചെറുപ്പിള്ളി (ജോ.സെക്രട്ടറിമാർ), മുഹമ്മദലി മാരോട്ടിക്കൽ, അഖിൽ ജോസഫ്, ഷിബു ദേവസി, റഷീദ് പുക്കാട്ടുപടി (ജോ. കൺവീനർമാർ), പീറ്റർ കോതമംഗലം, റിയാസ് മുഹമ്മദലി, ജോയ് ചാക്കോ, ഡെന്നീസ് സ്ലീബ വർഗീസ് റഫീഖ് പാനായികുളം (രക്ഷാധികാരികൾ) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോയ് ചാക്കോ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പീറ്റർ കോതമംഗലം, ജോർജ് ജേക്കബ്, മുഹമ്മദ് അലി മാരോട്ടികൽ തുടങ്ങിയവർ പുതിയ ഭരവാഹികൾക്ക് അനുമോദനമർപ്പിച്ചു. യോഗാനന്തരം അബിൻ അലി, ജോയ്സ് പോൾ എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും അരങ്ങേറി. ഗോപകുമാർ, മുഹമ്മദ് അലി ആലുവ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ