ടെക്സസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് വാർഷിക പൊതുയോഗം നടത്തി
Wednesday, November 30, 2016 8:55 AM IST
ഹൂസ്റ്റൺ: കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പുതുതായി എത്തുന്ന മലയാളികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായകമായ നടപടികൾ സ്വീകരിക്കാനും അംഗത്വ വിതരണം, ധനസമാഹരണം എന്നിവ ഊർജിതപ്പെടുത്താനും ടെക്സസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ*സോഷ്യൽ വർക്കേഴ്സിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു.

ഡോ. ജോർജ് കാക്കനാട്ടിന്റെ ഭവനത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഡോ.ഫ്രാൻസിസ് ജേക്കബ്സ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ബിജു സെബാസ്റ്റ്യൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. വയോജനങ്ങളുടെ സംരക്ഷണത്തിനായി*ട്രസ്റ്റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ച പൂർത്തിയാക്കി. യോഗത്തിൽ 2017–18 വർഷത്തിലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഫ്രാൻസിസ് ജോൺ (പ്രസിഡന്റ്), ബിജു സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), സ്മിതോഷ് മാത്യു (സെക്രട്ടറി), ബിനു മാത്യു (ജോ. സെക്രട്ടറി), സജി കണ്ണോലിൽ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. ഫ്രാൻസിസ് ജേക്കബ്സും ഡോ.ജോർജ് കാക്കനാട്ടും യഥാക്രമം ചെയർമാനും വൈസ് ചെയർമാനുമായി തുടരും.

അസോസിയേഷൻ ഏറ്റെടുക്കുന്ന പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. അലന്റി ജോൺ (ട്രെയ്നിംഗ് ആൻഡ് ഡെവലപ്മന്റ്), ജോബിൻ മാത്യൂസ് (മെംബർഷിപ് കാമ്പയിൻ), സേവ്യർ തോമസ് (ഇവന്റ് മനേജ്മന്റ്), ജോൺസൺ കുരുവിള (പബ്ലിസിറ്റി കൺവീനർ), ബോബിൻ ജോസഫ് (പിആർഒ). ബോബിൻ ജോസഫ് മൈക്രോ ക്രെഡിറ്റ് പ്രോഗ്രാമിൽ വിജയിയായി. യോഗത്തിനുശേഷം താങ്ക്സ് ഗിവിംഗ് ആഘോഷവും നടന്നു. ഡോ.ജോർജ് കാക്കനാട്ട്, ബിനു മാത്യു എന്നിവർ പ്രസംഗിച്ചു.