ഡാളസ് ജോബ് ഫെയർ ഡിസംബർ അഞ്ചിന്
Wednesday, November 30, 2016 8:57 AM IST
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ തൊഴിൽ രഹിതരെ ലക്ഷ്യമാക്കി ഡാളസിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഡിസംബർ അഞ്ചിന് രാവിലെ 11 മുതൽ രണ്ടു വരെ ഡാളസ് ലൗവ് ഫീൽഡ് ഹിൽട്ടൺ ഡബിൾ ട്രിയിലാണ് ഫെയർ.

ഫെയറിൽ പങ്കെടുക്കുന്നവർ 11ന് മുൻപു ഹാളിൽ ഹാജരാകണമെന്നും വ്യക്‌തിപരമായ വിവരങ്ങൾ ഉൾക്കൊളളുന്ന പതിനഞ്ചോളം കോപ്പികൾ കൈവശം സൂക്ഷിക്കണമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ഡാളസിലെ പ്രമുഖ കമ്പനികളിലെ റിക്രൂട്ടിംഗ് ഏജന്റുമാർ അപേക്ഷകരെ ഇന്റർവ്യൂ ചെയ്യുമെന്നും യോഗ്യരായവർക്ക് നിയമനം ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

ഡാളസ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ജോബ് ഫെയർ സ്പോൺസർ ചെയ്തിരിക്കുന്നത്. കോസ്റ്റ് കോസ്റ്റ് കരിയർ ഫെയേഴ്സാണ് സംഘാടകർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ