സെന്റ് തോമസ് മിഷൻ താങ്ക്സ് ഗിവിംഗ് ലഞ്ച് നൽകി
Wednesday, November 30, 2016 9:00 AM IST
ഹൂസ്റ്റൺ: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫോർഡിലും പരിസര പ്രദേശങ്ങളിലുമുളള നിർധനരായ ആളുകൾക്ക് ‘താങ്ക്സ് ഗിവിംഗ് ലഞ്ച്’ നൽകി. നവംബർ 24ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ആശിർവാദകർമം നിർവഹിച്ചു. ആത്മീയവും ഭൗതീകവുമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളും നന്മകളും മറ്റുളളവരുമായി പങ്കു വയ്ക്കുമ്പോൾ മാത്രമേ ദൈവീകാനുഭവം സാധ്യമാകുകയുള്ളൂവെന്ന് മെത്രാപ്പോലീത്ത പ്രാർഥന മധ്യേ നൽകിയ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ മാത്രമെ ക്രിസ്തുവിന്റെ സാക്ഷികളാകാൻ കഴിയുകയൂള്ളൂവെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.

തുടർന്ന് അസിസ്റ്റന്റ് വികാരി ഫാ. ജോയൽ മാത്യു മിഷന്റെ പ്രവർത്തന ങ്ങളെകുറിച്ചും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും വിവരിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടേം മേയറും ഇടവകാംഗമവുമായ കെൻ മാത്യു പരിപാടിക്ക് നേതൃത്വം നൽകിയ ഏവരേയും അഭിനന്ദിച്ചു. തുടർന്നു നടന്ന ലഞ്ചിൽ സ്റ്റാഫോർഡിലും പരിസര പ്രദേശത്തുമുളള നിരവധി ആളുകൾ പങ്കെടുത്തു. ലഞ്ചിനൊപ്പം ബൈബിളും വിതരണം ചെയ്തു.

ഇടവക വികാരി റവ. ഗീവർഗീസ് അരൂപ്പാല കോർ എപ്പിസ്കോപ്പാ, അസിസ്റ്റന്റ് വികാരി ഫാ. മാമ്മൻ മാത്യു, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ലഞ്ചിൽ പങ്കെടുത്തു. പീറ്റർ കെ. തോമസ്, എൽസി ഏബ്രഹാം, സാബു നൈനാൻ, നെൽസൺ ജോൺ, സുഗു ഫിലിപ്പ്, ഉമ്മൻ ഈപ്പൻ, ജിനു തോമസ്, മോളി, തോമസ് ഒലിയാംകുന്നേൽ, വർഗീസ് പോത്തൻ, മാത്യു കുര്യാക്കോസ്, മനോജ് മാത്യു, ലിഡ, ഐപ്പ് തോമസ്, കുഞ്ഞൂഞ്ഞമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി