എക്കോ ഡിസ്കഷൻ ഫോറം ചർച്ച നടത്തി
Wednesday, November 30, 2016 9:37 AM IST
സൂറിച്ച്: എക്കോ സ്വിസ്് ഡിസ്കഷൻ ഫോറം റോബോട്ടുകളെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. നവംബർ 16ന് നടന്ന ചർച്ചയിൽ റോബോട്ടുകളുടെ ഉദയത്തെപ്പറ്റി ചിത്രകാരനും ചിന്തകനുമായ മാത്യു കുഴിപ്പള്ളിൽ (formerly Film Department, Swiss Television) സംസാരിച്ചു. unimate എന്ന ആദ്യ വ്യാവസായിക റോബോട്ടിൽ തുടങ്ങിയ അദ്ദേഹം, അതിന്റെ പടിപടിയായ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ (programmable robots,intelligent humanoid robots, nano-robots - and their present day applications) വരച്ചു കാണിച്ചു.

ഭാവിയിലെ സൈനിക ഏറ്റുമുട്ടലുകളെയും അവയുടെ പരിണിത ഫലങ്ങളെയും റോബോട്ടുകൾ എങ്ങനെ നിയന്ത്രിക്കും? നമ്മുടെ വിശ്വസ്തരായ personal assistant മാരായി റോബോട്ടുകൾ മാറുമ്പോൾ നമ്മുടെ കുടുംബ സങ്കല്പങ്ങളും ബന്ധങ്ങളുമെല്ലാം എങ്ങനെയൊക്കെ മാറിമറിയും? തുടങ്ങി എക്കോഡിസ്കഷൻ ഫോറം അനുബന്ധ പ്രശ്നങ്ങളെപ്പറ്റിയും അതീവ ജാഗ്രതയോടും ഔൽസുക്യത്തോടും കൂടി ചർച്ച നടത്തി.

സ്വിസ് യൂണിവേഴ്സിറ്റികൾ റോബോട്ടുകളുടെ കളിതൊട്ടിലായിരുന്നു എന്ന കാര്യവും ജനന നിരക്ക് കുറയുന്ന ചൈനയിൽ യുവ തൊഴിലാളികൾക്കു പകരം റോബോട്ടുകളെ വിന്യസിക്കാനുള്ള ശ്രമവുമൊക്കെ ചർച്ചയിൽ പൊന്തി വന്നു. ഇതിനൊക്കെ മുകളിലായി അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെക്കൊണ്ട് വീർപ്പുമുട്ടുന്ന ഇന്ത്യക്ക് റോബോട്ടുകൾ ഒരു തിരിച്ചടിയാവില്ലേ എന്ന് ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ