ഇറ്റലിയിലേക്കുള്ള അഭയാർഥി പ്രവാഹം റിക്കാർഡ് ഭേദിച്ചു
Wednesday, November 30, 2016 10:14 AM IST
റോം: ഇറ്റലിയിലെത്തിയ അഭയാർഥികളുടെ എണ്ണം സർവകാല റിക്കാർഡ് ഭേദിച്ചതായി അധികൃതർ. ഈ വർഷം ഇതുവരെ 1,71,000 അഭയാർഥികളാണ് ഇറ്റലിയിലെത്തിയിട്ടുള്ളത്. 2014ലെ 1,70,100 എന്ന റിക്കാർഡാണ് പഴങ്കഥയായത്.

അതേസമയം മെഡിറ്ററേനിയൻ കടലിൽ ലിബിയൻ തീരക്കടലിൽ കുടുങ്ങിപ്പോയ 1400 അഭയാർഥികളെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. കടൽ യാത്രയ്ക്ക് അനുയോജ്യമല്ലാത്ത ബോട്ടുകളിലായിരുന്നു അഭയാർഥികൾ. കാറ്റടിക്കുന്ന പതിനൊന്ന് ഡിങ്കളിലായി തിങ്ങി ഞെരുങ്ങി യാത്ര ചെയ്തിരുന്ന അഭയാർഥികളെ ഇറ്റലിയുടെയും അർലൻഡിന്റെയും ചില സന്നദ്ധ സംഘടനകളുടെയും കപ്പലുകളിലും വാണിജ്യ കപ്പലുകളിലുമായി രക്ഷപെടുത്തുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ