ഷാർലി എബ്ദോ ഡിസംബർ ഒന്നു മുതൽ ജർമനിയിലും ഓസ്ട്രിയയിലും
Wednesday, November 30, 2016 10:15 AM IST
ബർലിൻ: ഭീകരാക്രമണം നേരിട്ടതിലൂടെയും അതിരൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെയും ലോക പ്രശസ്തമായ ഫ്രഞ്ച് മാഗസിൻ ഷാർലി എബ്ദോ ഡിസംബർ ഒന്നു മുതൽ ജർമനിയിലും ഓസ്ട്രിയയിലും ലഭ്യമാകും.

ജർമൻ ഭാഷയിലുള്ള പതിപ്പാണ് പുറത്തിറക്കുന്നത്. ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ കാരിക്കേച്ചറാണ് കവറായി ഉൾപ്പെടുത്തിയിരിക്കുന്നത്. മെർക്കൽ ടോയ്ലറ്റിൽ ഇരുന്ന് മാഗസിൻ വായിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തിൽ തോളിനു വെടിയേറ്റ കാർട്ടൂണിസ്റ്റ് കൂടിയായ എഡിറ്റർ റിസ് ആണ് ജർമൻ പതിപ്പിന്റെ ചുമതല വഹിക്കുന്നത്. മെർക്കലിന്റെ കാരിക്കേച്ചർ വരച്ചിരിക്കുന്നതും അദ്ദേഹം തന്നെ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ