ജർമൻകാരിൽ കാൻസർ സാധ്യത ഇരട്ടിയായി
Wednesday, November 30, 2016 10:16 AM IST
ബർലിൻ: നാല്പതു വർഷത്തിനിടെ ജർമൻകാരെ കാൻസർ ബാധിക്കാനുള്ള സാധ്യത ഇരട്ടിയായെന്ന് പഠന റിപ്പോർട്ട്. എന്നാൽ, അതിനൊപ്പം ശരാശരി ആയുർ ദൈർഘ്യം വർധിക്കുകയും ചെയ്തിരിക്കുന്നു.

1970 മുതൽ 2013 വരെയുള്ള കാൻസർ ബാധിതരുടെ കണക്കുകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. പ്രായമേറുന്ന തലമുറയിലെ ജനസംഖ്യ വർധിക്കുന്നതാണ് കാൻസർ സാധ്യത വർധിക്കാൻ കാരണമായി പറയുന്നത്. പല തരം കാൻസറുകളും ബാധിക്കാനുള്ള സാധ്യത പ്രായമേറുന്തോറും കൂടുന്നതാണ്. ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ ജനതകളിലൊന്നാണ് ജർമനിയിലേത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ