വിരുന്ന് വാർഷികാഘോഷം
Thursday, December 1, 2016 2:45 AM IST
ബംഗളൂരു: ആർആർസി ധ്യാനകേന്ദ്രത്തിൽ വിരുന്നിന്റെ പതിനാറാം വാർഷികാഘോഷം ഡിസംബർ നാലിന് നടക്കും. അഞ്ചു ഭാഷകളിലായി നടക്കുന്ന ശുശ്രൂഷകളെല്ലാം വിരുന്നുഫണ്ടിലൂടെ സൗജന്യമായി ക്രമീകരിക്കുന്നതിനായി സഹായിക്കുന്ന ധ്യാനകേന്ദ്രത്തിന്റെ ഉപകാരികളെല്ലാവരും ഒത്തുചേരുന്ന ദിവസമാണ് വിരുന്ന് ആഘോഷം. രാവിലെ ഒമ്പതിന് ശുശ്രൂഷകൾ ആരംഭിക്കും. 11.30ന് ബംഗളൂരു അതിരൂപതാധ്യക്ഷൻ ഡോ. ബർണാഡ് മോറസ് ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നല്കും. തുടർന്ന് സ്നേഹവിരുന്നും നടക്കുമെന്ന് ഡയറക്ടർ ഫാ. ജോസഫ് മുണ്ടോളിക്കൽ അറിയിച്ചു.