പാരിസ്‌ഥിക സന്തുലിനത്തിനുവേണ്ടി സാംസ്കാരിക സംഘടനകൾ പ്രവർത്തിക്കണം: എം.എ. ബേബി
Thursday, December 1, 2016 8:08 AM IST
ന്യൂയോർക്ക്: പാരിസ്‌ഥിക സന്തുലിതാവസ്‌ഥക്കുവേണ്ടി സാംസ്കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ കേരള വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി പറഞ്ഞു. ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല)യുടെ മൂന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലയുടെ പ്രവർത്തനങ്ങൾ അമേരിക്ക മുഴുവൻ വ്യാപിച്ച് മറ്റൊരു സ്വരലയ ആയിത്തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

അല പ്രസിഡന്റ് ഡോ. രവി പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. ജേക്കബ് തോമസ് ആമുഖപ്രസംഗം നടത്തി. ഫോമ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, റോക്ലാൻഡ് കൗണ്ടി ലജിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ലീല മാരേട്ട്, ഫോമ മുൻ സെക്രട്ടറി ജോൺസ് സി. വർഗീസ്, ഹ്യൂമൻ റൈറ്റ് കമ്മീഷൻ അംഗം തോമസ് കോശി, സർഗവേദി പ്രസിഡന്റ് മനോഹർ തോമസ്, ഷോളി കുമ്പിളുവേലി, റവ. ഡോ. രാജു വർഗീസ്, ടെറസൻ തോമസ്, സെക്രട്ടറി മനോജ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു. കെ.കെ. ജോൺസൻ, സുജ ജോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എ.കെ.ബി പിള്ള, പോൾ കറുകപ്പള്ളി, മധു കൊട്ടാരക്കര, സുനിൽ ട്രൈസ്റ്റാർ, ജോർജ് തുമ്പയിൽ, ശ്രീകുമാർ ഉണ്ണിത്താൻ, ജോസഫ് കാഞ്ഞമല, ജോസ് കാനാട്ട്, സരോജ വർഗീസ്, ജെ. മാത്യൂസ്, രാജു പള്ളത്ത്, വർഗീസ് ഉലഹന്നാൻ, രാജേഷ് പുഷ്പരാജ്, ഐപിടിവി ചെയർമാൻ വർക്കി ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു. പ്രമുഖ നർത്തകി മധുസ്മിത ബോറയും ആനിലില്ലി കോൾമനും അവതരിപ്പിച്ച നൃത്തവും തഹ്സീൻ മുഹമ്മദിന്റെ ഗാനങ്ങളും ചടങ്ങിനു മോടികൂട്ടി.