ദ്വാരക മലയാളി അസോസിയേഷൻ അയ്യപ്പ പൂജ ആഘോഷം നടത്തി
Thursday, December 1, 2016 8:15 AM IST
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് അയ്യപ്പ പൂജ ആഘോഷം നവംബർ 27ന് ആഘോഷിച്ചു. സെക്ടർ 14 ൽ ഉള്ള രാധിക അപ്പാർട്ട്മെന്റിൽ നടന്ന പരിപാടിയിൽ എണ്ണൂറോളം പേർ പങ്കെടുത്തു.

രാവിലെ 6.30ന് ഗണപതി ഹോമത്തോടെ പൂജകൾ ആരംഭിച്ചു. തുടർന്ന് ഭാഗവത പാരായണം, ഭജന എന്നിവയ്ക്ക് കൃഷ്ണ ഭജന സമിതിയും സംഗീതാർച്ചനക്ക് ഗുരു വിനോദ് കുമാറും നേതൃത്വം നൽകി. തുടർന്ന് പ്രസാദവിതരണവും നടന്നു. ഇരുനൂറോളം നിർധനർക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്തു.

വൈകുന്നേരം സെക്ടർ 13ൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറോളം പേർ പങ്കെടുത്തു. രാത്രി 7.30ന് ഡൽഹി ബാലഗോകുലം ഭജന സംഘത്തിന്റെ ഭജനയും തുടർന്ന് പ്രസാദ വിതരണവും നടന്നു.