ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസിന്റെ ക്രിസ്മസ്–പുതുവത്സരാഘോഷം 29ന്
Thursday, December 1, 2016 8:16 AM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ക്രിസ്മസ് –പുതുവത്സരാഘോഷം ഡിസംബർ 29ന് ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ നടക്കും. (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ടാലന്റ് ഷോയിൽ വിവിധയിനം നൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.

ഡബ്ല്യുഎംസി കലാതിലകം പുരസ്കാരങ്ങളും ‘നൃത്താഞ്ജലി ആൻഡ് കലോത്സവം 2016’ വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി പാസ്കൽ ഡോണഹൂ സമ്മാനിക്കും. ആഘോഷങ്ങൾക്കുശേഷം വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.

ക്രിസ്മസ് ഡിന്നർ കൂപ്പണിന്റെ ആദ്യ വില്പന അയർലൻഡിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ലിങ്ക്വിൻസ്റ്റാർ മാത്യുവും ബേബി പേരപ്പാടനും ചേർന്ന് നിർവഹിച്ചു. ക്രിസ്മസ് ഡിന്നറിനുള്ള കൂപ്പണുകൾ ഡബ്ല്യുഎംസിയുടെ ഭാരവാഹികളിൽ നിന്നും കൈപറ്റേണ്ടതാണ്.

അയർലൻഡിലെ എല്ലാ മലയാളികളെയും ഡബ്ല്യുഎംസിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങളിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

ഡബ്ല്യുഎംസിയുടെ പ്രസിഡന്റ് റ്റിജോ മാത്യുവിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് കിംഗ് കുമാർ വിജയരാജൻ സെക്രട്ടറി ബാബു ജോസഫ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: റ്റിജോ മാത്യു 0894386373, കിംഗ് കുമാർ വിജയരാജൻ 0872365378, ബാബു ജോസഫ് 0876694305.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ