മൈൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന്
Thursday, December 1, 2016 10:09 AM IST
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ മലയാളി സംഘടനായ മൈൻഡ് സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന് (ശനി) നടക്കും. രാവിലെ 9.30 മുതൽ ബാൽഡോ ബാഡ്മിന്റൺ സെന്ററിലാണ് മത്സരം. അയർലൻഡിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ഒളിമ്പിക് താരങ്ങൾ ട്രോഫികൾ സമ്മാനിക്കും. ചടങ്ങിൽ ബാഡ്മിന്റൺ കളിക്കാർക്ക് പ്രാഥമിക കാര്യങ്ങൾ ഒളിമ്പ്യന്മാർ വിശദീകരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് നാഷണൽ, ഇന്റർനാഷണൽ കളിക്കാർക്കായി മൈൻഡ് പ്രീമിയർ ടൂർണമെന്റും നടക്കും.

ടൂർണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: മജു പേയ്ക്കൽ