സൗദി കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി: 2017 അംഗത്വ കാമ്പയിന് റാക്കയിൽ തുടക്കമായി
Thursday, December 1, 2016 10:12 AM IST
റാക്ക അൽകോബാർ: സൗദി നാഷണൽ കെഎംസിസി ആരംഭിച്ച പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിനു റാക്കയിൽ തുടക്കമായി. 2017 സുരക്ഷാ പദ്ധതിയുടെ റാക്ക യൂണിറ്റ് തല ഉദ്ഘാടനം സിദ്ദീഖ് മഞ്ചേശ്വരത്തിന് ആദ്യ അംഗത്വ ഫോറം നൽകി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് നിർവഹിച്ചു. അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല, റാക്ക യൂണിറ്റ് കെഎംസിസി നേതാക്കളായ കലാം മീഞ്ചന്ത, അബ്ദുൾ ജബാർ കാസർഗോഡ്,സമീർ കിണാശേരി,ഷംസീർ വള്ളിക്കുന്ന്, എറണാകുളം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഹംസ പൈമറ്റം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പദ്ധതിയിൽ അംഗത്വം ആഗ്രഹിക്കുന്നവർ 0560516660, 0556213242 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് ഡിസംബർ 25ന് അവസാനിക്കുന്ന റാക്ക യൂണിറ്റിലെ പ്രവാസി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിൻ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം