എയർബസ് നൂറുകണക്കിനാളുകളെ പിരിച്ചുവിടും
Thursday, December 1, 2016 10:12 AM IST
പാരീസ്: യൂറോപ്പിൽ 1100 ജീവനക്കാരെ പിരിച്ചുവിടാൻ എയർബസ് തീരുമാനിച്ചു. ഇതിൽ ഏറെയും ഫ്രാൻസിൽ നിന്നുള്ളവരാണ്. കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമാണ് കടുത്ത നടപടി. ഫ്രാൻസിൽ മാത്രം 640 പേർക്കാണ് ജോലി നഷ്‌ടപ്പെടുക. പാരീസിനടുത്തുള്ള സുരേസ്നെസിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്‌ഥാപനം പൂട്ടുന്നതാണ് ഇതിനു കാരണം.

ഹാംബുർഗ്, ബ്രെമൻ, ഉൾമ്, ഓട്ടോബ്രൂൺ എന്നീ ജർമൻ സൈറ്റുകളിൽ മറ്റൊരു 429 പേർക്കും ജോലി നഷ്‌ടമാകും.

ഫ്രാൻസ്, ജർമനി, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തിലുള്ള എയർബസ് ഇൻഡസ്ട്രിയിൽ ഒരു ലക്ഷത്തോളം പേർ നേരിട്ടു ജോലി ചെയ്യുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ