മസ്കറ്റിൽ പി. ശ്രീരാമകൃഷ്ണന് സ്വീകരണം മൂന്നിന്
Thursday, December 1, 2016 10:14 AM IST
മസ്കറ്റ്: ഒമാൻ സന്ദർശിക്കുന്ന കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സ്വീകരണം നൽകുന്നു. ഡിസംബർ മൂന്നിന്(ശനി) ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വൈകുന്നേരം ഏഴിനാണ് പരിപാടി. ‘കേരളം അറുപതിന്റെ നിറവിൽ’എന്ന വിഷയത്തെ ആസ്പദമാക്കി സ്പീക്കർ പ്രഭാഷണം നടത്തും. സ്പീക്കറുടെ പ്രഥമ ഒമാൻ സന്ദർശനം വിജയിപ്പിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

മസ്കറ്റിലെ മുഴുവൻ കേരളീയ പ്രവാസി സമൂഹത്തേയും പരിപാടിയിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സേവ്യർ കാവാലം