ടോയ് ടോയ് ഷോയിൽ മലയാളി കുട്ടികളുടെ സംഘ നൃത്തം
Thursday, December 1, 2016 10:16 AM IST
ഡബ്ലിൻ: അയർലൻഡിലെ ജനപ്രിയ ടെലിവിഷൻ പരിപാടിയായ ടോയ് ഷോയിൽ (Late Late Toy Show) മലയാളി കുട്ടികളുടെ സംഘ നൃത്തം അരങ്ങേറുന്നു. ഡിസംബർ രണ്ടിന് (വെള്ളി) രാത്രി 9.35 മുതലൽ ആർടിഇ ഒന്നിൽ (RTE -1 ) ആണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

രണ്ടു മാസം മുമ്പ് നടന്ന ഓഡിഷനിൽ രണ്ടായിരത്തോളം ഇനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളാണ് ഷോയിൽ അരങ്ങേറുക. മീനാ റാം നടത്തുന്ന ശ്രീ ശിവ ഡാൻസ് അക്കാദമിയിലെ കുട്ടികളായ അഞ്ജലി ശിവാനന്ദകുമാർ, അൻസ്റ്റീന അനിത്ത്, അഷ്ന ജോബി, ഹെസാ മേരി പോൾ, ജെസ്ന ജോബി, നേഹ ആൻ ജോസഫ് എന്നിവരുടെ സംഘ നൃത്തമാണ് ഷോയിൽ തിരഞ്ഞെടുത്തത്.

1975 മുതൽ ടെലിവിഷനിൽ അരങ്ങേറുന്ന പരിപാടി അയർലൻഡിലെ സെന്റ് പാട്രിക്സ് ദിന പരേഡ് പോലെ ഐറിഷ് ജീവിതത്തിന്റെ ഭാഗമായി മാറിയതാണ്.

വിപണിയിൽ ലഭ്യമായ പുതിയ കളിപ്പാട്ടങ്ങൾ ക്രിസ്മസിനുമുമ്പ് പരിചയപെടുത്തുന്നതിനൊപ്പം കുട്ടികളുടെ വിവിധ കലാ പരിപാടികളും പ്രശസ്ത വ്യക്‌തികളുടെ സാന്നിധ്യവും പരിപാടിയുടെ പ്രധാന ആകർഷണമാണ്.

ആർടിഇ–യിലെ ഏറ്റവും പ്രതിഫലം പറ്റുന്ന റയാൻ റ്റബ്റിബി (Ryan Tubridy) ആണ് ഷോയുടെ അവതാരകൻ.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ