മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ നാലാമതു ഓർമപെരുന്നാൾ ഡിസംബർ എട്ടിന് ആചരിക്കുന്നു
Friday, December 2, 2016 2:37 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ നാലാമതു ഓർമ്മപെരുന്നാൾ ഡിസംബർ എട്ടിനു വ്യാഴാഴ്ച ആചരിക്കുന്നതായി ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസ് കൽപനയിലൂടെ ഇടവകകളെ അറിയിച്ചു.

വലിയ തിരുമേനിയുടെ അനുസ്മരണ ശുശ്രൂഷകൾ ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ (110 സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ, ന്യൂയോർക്ക്) സന്ധ്യാനമസ്കാരത്തോടെ വൈകുന്നേരം 6. 30 –നു ആരംഭിക്കും. തുടർന്നു വി. കുർബാനയും പ്രാർഥനയും നടക്കും. ഭദ്രാസനത്തിലെ എല്ലാ ഇടവകകളും വലിയ തിരുമേനിയുടെ ദുക്റാനോ ഡിസംബർ പതിനൊന്നിനു ഞായറാഴ്ച ഭക്ത്യാദരപൂർവം ആചരിക്കണം.

ഡിസംബർ ഒമ്പതിനു കേരളത്തിലുള്ള വൈദികരും വിശ്വാസികളും തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന വളയൻചിറങ്ങര സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകളിൽ പങ്കുചേരണം.

വലിയ തിരുമേനിയുടെ അഞ്ചാമതു ദുക്റോനോ, ഭദ്രാസനം പുതിയതായി വാങ്ങുന്ന ഹോളി ട്രാൻസ്ഫിഗറേഷൻ സെന്ററിൽ വച്ച് നടത്താനാകുമെന്ന് പ്രത്യാശിക്കുന്നതായും മാർ നിക്കോളോവോസ് കൽപനയിൽ അറിയിച്ചു.

വിവരങ്ങൾക്ക്: ഭദ്രാസന സെക്രട്ടറി –ഫാ. എം കെ കുറിയാക്കോസ്, വെരി റവ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ (സെന്റ് തോമസ് ചർച്ച് വികാരി), ഫാ. ഏബ്രഹാം (എബി) ജോർജ്, (സെന്റ് തോമസ് ചർച്ച് അസി. വികാരി) എന്നിവരെ സമീപിക്കുക.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ