അമേരിക്കൻ മലയാളി സംഘത്തിനു ജെറുസലേം പാട്രിയാർക്കേറ്റിൽ സ്വീകരണം
Friday, December 2, 2016 2:38 AM IST
ജറുസലേം: ഹോളിലാന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസാ, ഈസ്റ്റ് ജറുസലെം, ജോർദാൻ, സൈപ്രസ്സ് എന്നീ പ്രദേശങ്ങളുടെ ക്രിസ്തീയ അജപാലന ചുമതല നിർവഹിക്കുന്ന ജറുസലേം പാട്രിയാർക്കേറ്റിലെ അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസീസ് മാർപ്പാപ്പ നിയമിച്ച ‘ആർച്ച് ബിഷപ് പിയർ ബറ്റീസ്റ്റ പിക്സ്ബല്ല’; ജറുസലേം പാട്രിയാർക്കേറ്റ് കാര്യാലയത്തിൽ ഫിലഡൽഫിയ, ന്യൂജേഴ്സി, ന്യൂയോർക്ക്, ഹാരിസ്ബർഗ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന അമേരിക്കൻ മലയാളിസംഘത്തിനു സ്വീകരണം നൽകി. പ്രമുഖ ഹോളിലാന്റ് ട്രിപ് സംഘാടകനായ ജോർജ് പനയ്ക്കലാണ് (ഫിലഡൽഫിയ) കൂടിക്കാഴ്ച്ചയ്ക്കു അവസരമൊരുക്കിയത്. ഷിക്കാഗോ സെന്റ് തോമസ് രൂപതാ നിയുക്‌ത ചാൻസലറും ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ചർച്ച് വികാരിയുമായ വെരി ഫാ. ജോണിക്കുട്ടി പുലിശേരിയുടെ നേതൃത്വത്തിലുള്ള തീർത്ഥാടക സംഘമായിരുന്നു സന്ദർശകർ.

32 അംഗ സംഘം 11 ദിവസങ്ങളിലായി നടത്തിയ ഹോളിലാന്റ് തീർത്ഥാടനം വിജ്‌ഞാനവും ആത്മീയാനുഭൂതിയും പ്രദാനം ചെയ്യുന്നതായിരുന്നൂ എന്നു തീർത്ഥാടകർ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു എന്നതു തന്നെ ദൗത്യവിജയത്തിന് സാക്ഷ്യമായി.

ഭാരതീയരെയും മലയാളികളെയും കുറിച്ച് നല്ല മതിപ്പ് കാത്തു സൂക്ഷിക്കുന്നൂ എന്നതുൾപ്പെടെ;* ഇന്ത്യയിലെ സെന്റ് തോമസ് പാരമ്പര്യത്തെക്കുറിച്ചും കൊങ്കണി ഭാഷയെക്കുറിച്ചും ആർച്ച് ബിഷപ് പിയർ ബറ്റീസ്റ്റ പിക്സ്ബല്ല സംസാരിച്ചു. പൈതലായ യേശുവിനെ ദേവാലയത്തിൽ കാഴ്ച്വച്ചതും, യേശു ദേവാലയത്തിൽ നാളുകളിൽ പങ്കുകൊണ്ടതും, ഈശ്വര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സദ്വാർത്തകൾ പ്രഘോഷിക്കുന്ന പ്രഭാഷണങ്ങൾ യേശു നടത്തിയതും രോഗികളെ സുഖപ്പെടുത്തിയതും ഉൾപ്പെടെയുള്ള അനുഭവങ്ങൾക്ക് മുഖ്യവേദിയായത് ജെറുസലെമാണ്. ക്രിസ്തു നടത്തിയ ദേവാലയ ശുദ്ധീകരണം, കഴുത്തറപ്പൻ കച്ചവടക്കരെ വിശുദ്ധ ദേവാലയത്തിൽ നിന്ന് പുറത്താക്കൽ, തിരുവന്ത്യത്താഴം, ഗത്സമേനിൽ വച്ച് ബന്ധനസ്‌ഥനാക്കുന്നത്, വിചാരണകൾ, കുരിശിന്റെ വഴിയെയുള്ള പീഢാനുഭവപാത, (വിയ ഡൊളോറോസാ) ഗോൽഗോത്തയിലെ*കുരിശുമരണം, സംസ്കാരം, ഹോളി സെഫുൾക്കർ , (വിശുദ്ധ കല്ലറ), ഉയിർപ്പ്, സ്വർഗാരോഹണം, വീണ്ടും വരുമെന്ന വാഗ്ദനം എന്നീ സംഭവങ്ങൾക്ക് ഭൂമികയായത്, സ്വർഗിയതയുടെ ദൃഷ്‌ടാന്തം എന്നൊക്കെ വിവരിക്കപ്പെട്ടുന്ന ജെറുസലേം എന്ന നാടാണ്.

ജെറുസലെം പാട്രിയാർകേറ്റിന്റെ*(കത്തോലിക്ക വിഭാഗം) അഡ്മിൻസ്ട്രേറ്ററായി ചുമതയേറ്റ ആർച്ച് ബിഷപ് പിയർ ബറ്റീസ്റ്റ പിക്സ്ബല്ലയുടെ അജപാലനദൗത്യച്ചുമതലയിൽ ഇസ്രായേൽ, പലസ്റ്റീൻ , ലെബനോൻ, സിറിയ, ജോർദാൻ,സൈപ്രസ്, കൈറൊ എന്നീ ‘സെൻസിറ്റീവ്’ ദേശങ്ങൾ ഉൾപ്പെടും.



ഈ ദേശങ്ങളുടെ വൈകാരികപ്രാധാന്യം ആവശ്യപ്പെടുന്ന സൂക്ഷ്മതയെ കൈമോശം വരാതിരിക്കാൻ ‘നിനക്ക് എന്റെ കൃപ എല്ലാറ്റിനും മതിയാകും’ എന്ന മഹദ് വാക്യമാണ് ആർച്ച് ബിഷപ് പിയർ ബറ്റീസ്റ്റ പിക്സ്ബല്ല സുരക്ഷാ കവചമായി സ്വീകരിച്ചിരിക്കുന്നത്.*

ആർച്ച് ബിഷപ് പിയർ ബറ്റീസ്റ്റ പിക്സ്ബല്ല 26 വർഷമായി ജെറുസലെമിൽ വസിക്കുന്നു. ‘മറ്റുള്ളവരെ കാക്കുവാനും സ്വാഗതം ചെയ്യുവാനും, യോജിപ്പിന്റെ പാതകളും പാലങ്ങളും പണിയുവാനും, വിഭജനത്തിന്റെ മതിലുകൾ തീർക്കാതിരിക്കുവാനും,* ദൈവവുമായും മനുഷ്യനുമായും, ബിഷപ്പുമാരുമായും വൈദികരുമായും, കുടുംബജീവിതക്കാരുമായും, വിവിധ സഭകളുമായും, യഹൂദന്മാരുയും മുസ്ലീംകളുമായും, പാവങ്ങളുമായും, കരുണയും പ്രത്യാശയും തേടുന്നവരുമായും പങ്കുവയ്ക്കലിന്റെ പാത തുടർന്നുകൊണ്ടും മാത്രമാണ് ജെറുസലേം സഭയുടെ (ചർച്ച് ഓഫ് ജെറുസലേം അഥവാ വിശുദ്ധ നാടുകളുടെ സഭയ്ക്ക്) സാമൂഹികവും സാർവർത്രികവുമായ ദൈവവിളിക്ക് ഉത്തരം നൽകാനാകൂ. യുവാക്കളിലാണ് നമ്മുടെ പ്രതീക്ഷ. നമുക്ക് സ്വാന്തനത്തിന്റെ കൊച്ചു കൊച്ചു മരുപ്പച്ചകളാകാനാകും. ക്രിസ്തുവിന്റെ അനുയായികൾ ചിന്തകളെ ക്രമീകരിക്കേണ്ടത് ആവശ്യങ്ങളുടെയോ ഭയങ്ങളുടെയോ അടിസ്‌ഥാനത്തിലല്ല, പ്രത്യുത*വിശ്വാസാനുഭവങ്ങളുടെ കരുത്തിലാണ്. അതാകട്ടേ നമ്മുടെ എല്ലാ വിധ സഹോദരങ്ങളുമായുള്ള സൗഹൃദത്തെ പ്രകാശമാനമാകുന്നതുമായിയിരിക്കണം, യാഥാർഥ്യബോധമുൾക്കൊണ്ടുകൊണ്ടും അതേസമയം ശാന്തത കൈവെടിയാതെയും ആയിരിക്കണം’–ആർച്ച് ബിഷപ് പിയർ ബറ്റീസ്റ്റ പിക്സ്ബല്ല വ്യക്‌തമാക്കി.

ഇറ്റലിയിലെ കൊളോന്യാൽസേരിയോ എന്ന ഗ്രാമത്തിലാണ് പിയർ ബറ്റീസ്റ്റ ജനിച്ചത്.
ഫ്രാൻസിസ്കൻ വൈദികനായിരുന്നു.

റിപ്പോർട്ട്: പി.ഡി ജോർജ് നടവയൽ