ഇടുക്കിയിലെ പാവപ്പെട്ടവർക്കു ഭവനമൊരുക്കാൻ സ്വിറ്റ്സർലൻഡിൽ സംഗീതനിശ
Friday, December 2, 2016 2:38 AM IST
സൂറിച്ച്: കേരളത്തിലെ പിന്നേക്ക ജില്ലയായ ഇടുക്കിയിലെ ഭവനരഹിതരായവർക്ക് പാർപ്പിടനിർമാണ പദ്ധതിക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് എന്ന ചാരിറ്റബിൾ സംഘടന സംഗീതനിശ സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്നാം തിയതി വൈകിട്ട് അഞ്ചിനു സൂറിച്ചിനടുത്തുള്ള വീസൻടാങ്കൻ എന്ന സ്‌ഥലത്താണ് പ്രശസ്ത കലാകാരൻ ബാലഭാസ്കറും സംഘവും സംഗീത പരിപാടി നടത്തുന്നത്.

2008 മുതൽ ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ ആദിവാസി കുടികളിലും, ഇടുക്കി ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കകയാണ്. ഇടുക്കി രൂപതയോടു ചേർന്നാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇതിനോടകം ഇടുക്കി ജില്ലയിൽ എഴുപതോളം ഭവനരഹിതർക്ക് ഒരു ലക്ഷമോ, ഒന്നര ലക്ഷമോ രൂപ ധനസഹായം നല്കികൊണ്ട് രൂപതയുടെ സഹായത്തോടെ മനോഹരമായ ഭവനങ്ങൾ നിർമിച്ച് നല്കാൻ ലൈറ്റ് ഇൻ ലൈഫ് എന്ന സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഗീത പരിപാടിയിൽനിന്ന് പിരിഞ്ഞുകിട്ടുന്ന തുക ഭവനനിർമ്മാണത്തിന് നല്കുവാനാണ് ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന തുക മുഴുവൻ ആവശ്യക്കാരുടെ പക്കൽ എത്തുന്നു എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത.