സ്വർഗറാണി ദേവാലയത്തിൽ കാരുണ്യവർഷ സമാപനം
Friday, December 2, 2016 5:34 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ കാരുണ്യവർഷ സമാപനവും വിശുദ്ധ മദർ തെരേസയുടെ തിരുനാളും ആഘോഷിച്ചു. നവംബർ 20ന് രാവിലെ 8.45ന് കാരുണ്യവർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐ ക്ലാസെടുത്തു. തുടർന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും ലദീഞ്ഞിനും ഫാ. തോമസ് ഇരുമ്പുകുത്തിയിൽ കാർമികത്വം വഹിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ കാർമികത്വം വഹിച്ചു.