സ്നേഹ റൺ 2016
Friday, December 2, 2016 5:35 AM IST
ബംഗളൂരു: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനും എച്ച്ഐവി ബാധിതരായ നിർധനരായ കുട്ടികളുടെ സംരക്ഷണത്തിന്റെയും ഭാഗമായി സർജാപുർ റോഡിലെ അംബേദ്കർ നഗറിലുള്ള സ്നേഹ കെയർ ഹോമിന്റെ നേതൃത്വത്തിൽ സ്നേഹറൺ 2016 എന്ന പേരിൽ മാരത്തൺ ഡിസംബർ നാലിന് സംഘടിപ്പിക്കും. നോക്കിയ, റണ്ണേഴ്സ് ഹൈ, ഇവന്റ്സ് ഹൈ, ബിഎംസിഎ, വൈസ്മെൻ, ബാലൺസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മാരത്തൺ. അംബേദ്കർ നഗറിലെ സ്നേഹദാൻ കാമ്പസിൽ നിന്ന് ആരംഭിക്കുന്ന അഞ്ചു കിലോമീറ്റർ മാരത്തൺ കൊടത്തി ഗേറ്റിലെത്തി തിരിച്ച് സ്നേഹദാൻ കാമ്പസിൽ എത്തി സമാപിക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് bitly/sneharun എന്ന വിലാസത്തിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 350 രൂപ. പങ്കെടുക്കുന്നവർ ഡിസംബർ നാലിന് രാവിലെ 6.30ന് സ്നേഹ കെയർ ഹോമിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ജയ്സ ൺ–07259605008.