സ്വിറ്റ്സർലൻഡിൽ ഹിമപാതത്തിൽ നിരവധി വാഹനാപകടങ്ങൾ, ഹൈവേകളിൽ ഗതാഗതം സ്തംഭിച്ചു
Friday, December 2, 2016 6:12 AM IST
സൂറിച്ച്: കനത്ത ഹിമപാതത്തിൽ സ്വിറ്റ്സർലൻഡിലെ നിരത്തുകളിൽ നിരവധി റോഡപകടങ്ങൾ. വ്യാഴാഴ്ച പുലർച്ചെ അന്തരീക്ഷ ഊഷ്മാവ് താഴ്ന്നപ്പോൾ പെയ്ത മഞ്ഞ്, തണുത്തുറഞ്ഞ് ഐസായിമാറി. തുടർന്ന് റോഡുകളിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുകയും തെന്നി മറിയുകയും ചെയ്തു.

മൂടൽ മഞ്ഞും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവും കൂടിയായപ്പോൾ രാജ്യത്തെ ദേശീയ പാതകളിൽ പലയിടങ്ങളിലും വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

ബേണിൽ നിന്നും സൂറിച്ചിലേക്കുള്ള ദേശീയ പാത അ 1 ൽ, സെ. ഗാലൻ, സേബാഹ്, വാലിസ് സെല്ലൻ എന്നിവിടങ്ങളിലെല്ലാം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വടക്കൻ സൂറിച്ചിൽ ലിമ്മാറ്റാലൻ ക്രോസിലും 45 മിനിറ്റോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ടു.

അപകത്തെ തുടർന്ന് ബേണിൽ നിന്ന് സൂറിച്ചിലേക്കുള്ള ഹൈവേയുടെ ഒരു വരി പാത അടച്ചിട്ടു. കിഴക്കൻ സ്വിറ്റ്സർലൻഡിലും നിരവധി വാഹനങ്ങൾ അ പകടത്തിൽപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.

ബേണിനും റോയെഫെൽഡിനുമിടയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ദേശീയ പാത അ6 ൽ ലിസ് മുതൽ ബേൺ വരെയുള്ള റോഡിൽ ഐസിൽ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങൾ തമ്മിൽ കൂട്ടിയി ടിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ