ഡാളസ് ഇന്ത്യൻ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം ഡിസംബർ രണ്ടിന്
Friday, December 2, 2016 6:13 AM IST
ഡാളസ്: ഡാളസ് ഇന്ത്യൻ കമ്യൂണിറ്റി ഡിസംബർ രണ്ടിന് (വെള്ളി) സംയുക്‌ത ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കൊപ്പൽ സെന്റ് അൽഫോൻസ ചർച്ചിൽ വൈകുന്നേരം 6.30നാണ് പരിപാടി.

ചെന്നൈയിൽനിന്നുള്ള രാജ് പ്രകാശ് പോൾ ക്രിസ്മസ് സന്ദേശം നൽകും. ക്രിസ്മസ് കരോൾ, കൊറിയോഗ്രാഫി, ഗ്രൂപ്പ് സംഗീതം, കുട്ടികളുടെ പ്രത്യേക പരിപാടികൾ എന്നിവ പരിപാടികളുടെ ഭാഗമായിരിക്കും. ഡാളസ് ഫോർട്വർത്ത് പ്രാദേശിക ചർച്ചുകളെ സംഘടിപ്പിച്ചു നടത്തുന്ന ക്രിസ്മസ് പരിപാടികൾക്ക് ഗ്രേസ് ജനറേഷൻ ചർച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: www.gracegenarationchurch.org

റിപ്പോർട്ട്: പി.പി. ചെറിയാൻ