മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനം യുഎഇ മേഖല സമ്മേളനം സംഘടിപ്പിച്ചു
Friday, December 2, 2016 6:16 AM IST
അബുദാബി: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനം യുഎഇ മേഖല സമ്മേളനം ഡിസംബർ ഒന്നിന് അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം സമ്മേളന നഗരിയിൽ ബ്രെമവാർ ഭദ്രസാനാധിപൻ യാക്കോബ് മാർ ഏലിയാസ് സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്നു നടന്ന നമ്മേളനം യാക്കോബ് മാർ ഏലിയാസ് ഉദ്ഘാടനം ചെയ്തു. യുഎഇ സോണൽ പ്രസിഡന്റ് ഫാ. ഷാജൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. എം.സി.മത്തായി മാറാച്ചേരിൽ പ്രസംഗിച്ചു.

‘മൗനത്തിന്റെ സൗന്ദര്യം സാമൂഹിക ജീവിതത്തിൽ’ എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് സമദാനിയും ‘മൗനത്തിന്റെ സൗന്ദര്യം ആധ്യാത്മിക തലത്തിൽ’ എന്ന വിഷയത്തിൽ പ്രമുഖ വേദശാസ്ത്ര പണ്ഡിതൻ ഫാ. ജോൺസ് ഏബ്രഹാം കോനാട്ടും ക്ലാസുകൾ നയിച്ചു. ചടങ്ങിൽ 2015ലെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകനുമായ അഷറഫ് താമരശേരിയെ ആദരിച്ചു. ചടങ്ങിൽ യുഎഇലെ വിവിധ യൂണിറ്റുകളിൽനിന്നായി നാനൂറോളം പ്രധിനിധികൾ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള