ഫോമ ഷിക്കാഗോ റീജിയൻ ഉദ്ഘാടനം നടത്തി
Saturday, December 3, 2016 3:07 AM IST
ഷിക്കാഗോ: ഫോമയുടെ ഷിക്കാഗോ റീജിയന്റെ 2016– 18 വർഷങ്ങളിലേക്കുള്ള പ്രവർത്തനോദ്ഘാടനം ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയ ഹാളിൽ വച്ചു നടത്തി. ഫോമ ഷിക്കാഗോ റീജിയൻ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ക്നാനായ റീജിയൻ വികാരി ജനറാൾ റവ.ഫാ. തോമസ് മുളവനാൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

അലൻ ചേന്നോത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച റീജിയൻ സമ്മേളനത്തിന് ഫോമ ഷിക്കാഗോ റീജിയൻ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത് സ്വാഗതം ആശംസിക്കുകയും, ഫോമ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്റെ സ്വന്തം തട്ടകമായ ഷിക്കാഗോയിൽ നടന്ന സെൻട്രൽ റീജിയണിന്റെ 2016– 18 കാലയളവിലേക്കുള്ള പ്രവർത്തനോദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ ഫോമ നാഷണൽ ട്രഷറർ ജോസി കുരിശിങ്കൽ, നാഷണൽ കമ്മിറ്റി മെമ്പർ പീറ്റർ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടൽ, വനിതാ പ്രതിനിധി ബീന വള്ളിക്കളം. ആഷ്ലി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ ഏബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി റോയി നെടുംചിറ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ജീൻ പുത്തൻപുരയ്ക്കൽ എന്നിവർ ഫോമ ഷിക്കാഗോ റീജിയണിന്റെ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഫോമ അഡ്വൈസറി ചെയർമാൻ സ്റ്റാൻലി കളരിക്കമുറി, പ്രൊജക്ട് കോർഡിനേറ്റർ ജോർജ് മാത്യു, മെതഡിസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ജോസഫ് ചാണ്ടി കാഞ്ഞൂപറമ്പിൽ, ജോസ് മണക്കാടൻ, കെസിഎസ് ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, കൊച്ചിൻ ക്ലബ് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ, സാഹിത്യവേദി പ്രസിഡന്റ് ജോൺ ഇലയ്ക്കാട്ട്, ടാക്സ് * അക്കൗണ്ടിംഗ് പ്രതിനിധി ജോസ് ചാമക്കാല, ജോണി വടക്കുംചേരിൽ എന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു.



കൂടാതെ കെസിഎസ് മുൻ പ്രസിഡന്റ് ഷാജി ഇടാട്ട്, ഷാബു മാത്യു, അനിയൻ കുഞ്ഞ്, മനു നൈനാൻ, ബിജു പി. തോമസ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, ജോൺസൺ കണ്ണൂക്കാടൻ, അച്ചൻകുഞ്ഞ് മാത്യു, ചാക്കോച്ചൻ കടവിൽ, ഫിലിപ്പ് പവ്വത്തിൽ, ഫിലിപ്പ് പുത്തൻപുരയിൽ, ഷിബു അഗസ്റ്റിൻ, രാജൻ തലവടി, ജയിംസ് പുത്തൻപുരയിൽ, സച്ചിൻ ഉറുമ്പിൽ, ജ്യോതി പുള്ളിക്കാമറ്റം, ആല്വിൻ പുള്ളിക്കുന്നേൽ, ടോമി വടക്കുംചേരി, ജോൺസൺ കൂവക്കട, കുഞ്ഞുമോൻ ചൂട്ടുവേലിൽ, ജോസ് കാവിലവീട്ടിൽ എന്നിവർ പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.

ഷിക്കാഗോ റീജിയൻ പിആർഒ സിനു പാലയ്ക്കത്തടം സമ്മേളനത്തിന്റെ അവതാരകനായി യോഗ നടപടികൾ നിയന്ത്രിച്ചു. റീജിയൻ ട്രഷറർ ജോൺ പട്ടപ്പതി നന്ദി പ്രകാശനം നടത്തുകയും ഫോമ ഫാമിലി നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു. ഷിക്കാഗോയിലെ സാമുദായിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരും പ്രമുഖ വ്യക്‌തികളുടേയും സാന്നിധ്യംകൊണ്ട് ഈ സമ്മേളനം ഒരു വൻ വിജയമായി മാറുകയും 2018–ൽ ഷിക്കാഗോയിൽ വച്ചു നടക്കുവാൻ പോകുന്ന ഫോമ അന്തർദേശീയ ഫാമിലി സമ്മേളനത്തിന്റെ അടിത്തറ പാകുംവിധം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു. സിനു പാലയ്ക്കത്തടം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം