വയോജന ദിനാഘോഷം നടത്തി
Saturday, December 3, 2016 7:15 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം സീനിയേഴ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം നടത്തി. ബാണാശങ്കരി സെക്കൻഡ് സ്റ്റേജിലെ ജെഎസ്എസ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങ് ബന്നാർഗട്ട ഫോർട്ടിസ് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ ഡോ. നാരായൺ ഹൾസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കലമാനൂർ, ഡോ. വി.എസ്. രാമകൃഷ്ണൻ നായർ, ഡോ. മൃണാളിനി പദ്മനാഭൻ, പി.ജെ. ജോജോ, ഷിബു ശിവദാസ്, പ്രകാശ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്നവരിലെ സന്ധിവേദന എന്ന വിഷയത്തിൽ ഡോ. നാരായൺ ഹൾസ് വിദഗ്ധ പ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.